മുഖ്യമന്ത്രി പിണറായി വിജയൻ്റെ യൂറോപ്പ് പര്യടനം മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാൻ മുഖ്യമന്ത്രി ചെന്നൈയിലേക്ക് തിരിക്കും.സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക് പോകും.
ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മുൻപ് ചെന്നൈയിൽ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഓഗസ്റ്റ് 29നാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഓഗസ്റ്റ് 28ന് കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയും ചെയ്തു.