രാഹുൽ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള ആക്രമണം ആസൂത്രിതമെന്ന് വി ഡി സതീശൻ

Date:

Share post:

രാഹുൽ ഗാന്ധിയുടെ എം പിയുടെ ഓഫിസിന് നേരെയുള്ള ആക്രമണം ആസൂത്രിതമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസിന് എസ് എഫ് ഐ മാർച്ചിനെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ ക്വട്ടേഷനാണ് എസ്എഫ്ഐ ഏറ്റെടുത്തത്. ബഫർ സോണും എസ് എഫ് ഐയും തമ്മിൽ എന്താണ് ബന്ധമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എം പി കത്തയച്ചിട്ടുണ്ട്. കേരളത്തിൽ സംഘപരിവാർ പോലും ചെയ്യാത്ത കാര്യങ്ങൾ സി പി ഐ എം ചെയ്യുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു എം പി ഓഫിസിൽ ഉണ്ടായ ആക്രമണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ആക്രമണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് കോൺഗ്രസ്‌ നേതാവ് കെ സി വേണുഗോപാലും ആവര്‍ത്തിച്ചു. ഉന്നത നേതാക്കളുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നും എസ് എഫ് ഐ നടപടി നരേന്ദ്ര മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ആക്രമണത്തെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലെന്നും എന്ത് കൊണ്ടാണ് നടപടി എടുക്കാത്തതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. ഡിവൈഎസ്പിക്കെതിരായ നടപടിയിൽ ഒതുങ്ങുന്ന വിഷയമല്ല നടന്നത്. എസ് എഫ് ഐക്കെതിരെ എന്തുകൊണ്ടാണ് നടപടി വൈകുന്നതെന്നും അദ്ദേഹം ചോദിച്ചു. ആർ എസ് എസിന്‍റെ ഗാന്ധി വിരോധം സിപിഐഎമ്മിലേക്ക് പടരുകയാണെന്നും അതിന്റെ തെളിവായാണ് ആദ്യം ഗാന്ധി ചിത്രം നശിപ്പിച്ചതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.

അതേസമയം 3 ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഉടൻ വയനാട്ടിലെത്തുമെന്നാണ് വിവരം. ഈ മാസം 30, ജൂലൈ 1, 2 തീയതികളിലാണ് ജില്ലാ സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണം ഒരുക്കുമെന്ന് ഡി സി സി ഓഫിസ് അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെയാണ് ആക്രമിച്ചത്. ഓഫിസ് അടിച്ചു തകർക്കുകയും ഓഫിസ് സ്റ്റാഫിനെ തല്ലി പരിക്കേല്പിക്കുകയും ചെയ്‌തു. പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഗാന്ധി എം പി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സംഭവത്തെ അപലപിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിയെടുക്കാൻ എസ് എഫ് ഐക്ക് നിർദേശം നൽകിയിട്ടുണ്ട്. സമരം നടന്നത് പാർട്ടി അറിയാതെയാണെന്നാണ് സിപിഐഎം നൽകിയ വിശദീകരണം. ദേശീയതലത്തിൽ ബിജെപിക്കെതിരെ രാഹുൽ ഗാന്ധിയും ഇടതുപാർട്ടികളും ഒന്നായി പോരാട്ടം നടത്തുമ്പോൾ എസ് എഫ് ഐ ആക്രമണം വലിയ തിരിച്ചടിയായെന്നാണ് സിപിഐഎം വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...