‘മത നിരപേക്ഷയുടെ അടയാളമാണ് അത്തച്ചമയം’, സംസ്ഥാനത്തെ ഓണാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Date:

Share post:

സംസ്ഥാനത്തെ ഓണാഘോഷത്തിന് തൃപ്പൂണിത്തുറയിൽ ഔദ്യോഗിക തുടക്കമായി. തൃപ്പൂണിത്തുറയിലെ വർണ ശബളമായ അത്ത ചമയ ഘോഷ യാത്രയോടെ ആയിരുന്നു ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കമായത്. ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ താരം മമ്മൂട്ടിയാണ് ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചത്. മതനിരപേക്ഷതയുടെ അടയാളമാണ് അത്തച്ചമയമെന്ന് ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പറഞ്ഞു.

ഘോഷയാത്രയിൽ 80 ഓളം കലാരൂപങ്ങളും 15 ലധികം നിശ്ചല ദൃശ്യങ്ങളും അകമ്പടിയായി താളമേള വാദ്യങ്ങളും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറയുടെ രാജ വീഥികളിൽ പല വിധ വർണങ്ങളും നയന മനോഹരമായ കാഴ്ചകളും കൊണ്ട് മലയാളികളുടെ ഓണാഘോഷത്തിന് ഗംഭീര തുടക്കം കുറിക്കുയായിരുന്നു ഇത്തവണത്തെ ഘോഷയാത്ര.

അതേസമയം കേരളത്തിന്‌ പുറമെ ഇതര സംസ്ഥാനങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും ഘോഷയാത്രയിൽ അണി നിരന്നതും കാണികളിൽ ആവേശം നിറച്ചു. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....