ഐഎസ്എല്‍ നോക്കൗട്ട് മത്സരത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സും തമ്മിലുളള മത്സരത്തിലായിരുന്നു സംഭവം. ഫ്രീകിക്കില്‍ നിന്ന് ബെംഗളൂരു എഫ്‌സിക്ക് ഗോള്‍ അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ബ്ലാസ്റ്റേഴ്സിൻ്റെ ബഹിഷ്കരണത്തിൽ കലാശിച്ചത്.
തർക്കം വന്ന വഴി
അധിക സമയത്തേക്ക് നീണ്ട സമരത്തില്‍ സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിനിരക്കും മുമ്പ് ഛേത്രി പന്ത് വലയിലേക്ക് തൊടുത്തു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍ കീപ്പറും റെഡിയാകാതെ സ്ഥാനം തെറ്റി നില്‍ക്കുമ്പോഴായിരുന്നു ഛേത്രിയുടെ നീക്കം.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇത് ഗോളല്ല എന്ന് വാദിച്ചതോടെ തർക്കമാരംഭിച്ചു.
ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. പിന്നീട് മത്സരം പൂര്‍ത്തിയാക്കാതെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മടങ്ങുകയും ചെയ്തു.അരമണിക്കൂർ തികയുംമുമ്പ് റഫറി ക്രിസ്‌റ്റൽ ജോൺ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.
ഇന്ത്യൻ ഫുട്‌ബോളിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളായിരുന്നു ബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ.അധികസമയത്തിന്റെ ഏഴാംമിനിറ്റിലായിരുന്നു ഫ്രീകിക്ക്. റഫറിയുമായി ഏറെനേരം ചർച്ച ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല.ബംഗളൂരുവിന് സെമിയിൽ മുംബൈ സിറ്റിയാണ് എതിരാളികൾ.
നടപടിയുണ്ടായേക്കും
അതേസമയം റഫറിയുടെ തീരുമാനം അംഗീകരിക്കാതെ കളംവിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ കടുത്ത അച്ചടക്ക നടപടി വന്നേക്കും.
കളിക്കാരെ തിരിച്ചുവിളിച്ച ഇവാൻ വുകോമനോവിച്ച് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് ഐഎസ്‌എൽ സംഘാടകരുടെ വിലയിരുത്തൽ.
ഇന്ത്യൻ ഫുട്‌ബോളിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിലുണ്ടായത്.