സുരേഷ് ​ഗോപിമുതൽ ഉണ്ണിമുകുന്ദൻ വരെ! ബി.ജെ.പി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പ്രഖ്യാപനം അടുത്തയാഴ്ച

Date:

Share post:

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാജ്യം. ഭരണം പിടിക്കാൻ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തുകയെന്നതാണ് ആദ്യഘട്ടം. ശക്തരായ സ്ഥാനാർത്ഥികളെ തിരയുകയാണ് വിവിധ രാഷ്ട്രീയപാർട്ടികൾ. കേരളത്തിൽ ഇത്തവണത്തെ തെ‍രഞ്ഞെടുപ്പ് ഒരു ജീവൻ മരണ പോരാട്ടമാകും. പല മണ്ഡലങ്ങളിലും ത്രികോണമത്സരം കാഴ്ചവെയ്ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞു കാണുന്നത്.

കേരളത്തിൽ നിന്ന് അഞ്ച് സീറ്റെങ്കിലും നേടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വിവിധ കേന്ദ്രനേതാക്കൾ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആദ്യം പറഞ്ഞു കേൾക്കുന്നത് സുരേഷ് ​ഗോപിയാണ്. തൃശ്ശൂർ ഇത്തവണ കൊണ്ടേ പോകൂ എന്ന നിലപാടിലാണ് ബിജെപി. പ്രധാനമന്ത്രിയെ വരെ ഇറക്കി മണ്ഡലത്തിൽ പ്രചരണം തുടങ്ങിവെച്ചു കഴിഞ്ഞതോടെ തൃശ്ശൂരിൽ സുരേഷ് ​ഗോപി അല്ലാതെ മറ്റാരുമില്ല എന്ന ഉറപ്പായി കഴിഞ്ഞു. ബിജെപിയുടെ ശക്തനായ സ്ഥാനാർത്ഥിയെ നേരിടാൻ എൽഡിഎഫും യുഡിഎഫും അണിയറയിൽ നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ത്രികോണ മത്സരം മടക്കുന്ന എക്ലാസ് മണ്ഡലമാണ് തൃശ്ശൂർ.

പിന്നീടുള്ള മണ്ഡലങ്ങൾ പത്തനംതിട്ട, ആറ്റിങ്ങൽ, പാലക്കാട് എന്നിവയാണ്. ഈ മണ്ഡലങ്ങളിലും പ്രബലരെ ഇറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. തിരുവനന്തപുരത്ത് കേന്ദ്രനേതാവ് വരുമെന്ന അഭ്യൂഹങ്ങൾ ഇതിനോടകം പരന്നു കഴിഞ്ഞു. ധനമന്ത്രി നിർമല സീതാരാമനെ തിരുവനന്തപുരത്ത് ഇറക്കാനാണ് സാധ്യത. കേന്ദ്രമന്ത്രിമാരായ എസ്.ജയശങ്കർ, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പേരുകളും തിരുവനന്തപുരത്തിനായി കേൾക്കുന്നുണ്ട്. തിരുവനന്തപുരത്തെ കോൺ​ഗ്രസ് സ്ഥാനാർത്ഥി ശശി തരൂരാകും എന്നാണ് പൊതുവിലെ ധാരണ. അതുകൊണ്ട് ഒരു സ്റ്റാർ മണ്ഡലമാണ് തിരുവനന്തപുരവും. ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനാകും സ്ഥാനാർഥിയെന്നാണ് ആദ്യഘട്ടം മുതൽ ഉയർന്നുകേൾക്കുന്നത്.

പിസി ജോർജ്ജ് ബിജെപിയിൽ ചേർന്നതോടെ പി.സി.ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർഥിയാകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. പത്തനംതിട്ടയിൽ മത്സരിക്കാൻ തയ്യാറാണെന്ന് ജോർജ്ജ് ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ക്രൈസ്തവ വോട്ട് കൂടുതലുള്ള മണ്ഡലമാണ് പത്തനംതിട്ട. അതുകൊണ്ട് തന്നെ പിസി ജോർജ്ജിന് സീറ്റ് കൊടുക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഇതിനിടെ പത്തനംതിട്ടയിൽ നടൻ ഉണ്ണി മുകുന്ദനും സ്ഥാനാർഥിയായേക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ മാളികപ്പുറം ചിത്രത്തിലൂടെ കരിയർ ബ്രേക്ക് സൃഷ്ടിച്ച ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലും ഉണ്ടായി.

കോട്ടയം മണ്ഡലത്തിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥിയാവണമെന്ന് ബിജെപി നിർദേശിച്ചിരുന്നു. എന്നാൽ ഇടുക്കി മതിയെന്ന നിലപാടിലാണ് തുഷാറും ബിഡിജെഎസ്സും. എന്തായാലും രാഷ്ട്രീയ കേരളം ആരൊക്കെയാണ് സ്ഥാനാർത്ഥികളെന്ന് ഉറ്റുനോക്കുകയാണ്.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...