‘​ഗതിയില്ലാത്തവൻ കല്യാണം കഴിക്കരുത്’; ഡോ. റുവൈസിനെതിരെ രൂക്ഷവിമർശനവുമായി കെ.ബി ​ഗണേഷ് കുമാർ എം.എൽ.എ

Date:

Share post:

ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്ത ഡോ. റുവൈസിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ എംഎൽഎ. ഗതിയില്ലാത്തവൻ വിവാഹം കഴിക്കാൻ പോകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഡോ. ഷഹ്നയുടെ ജീവിതം തകർത്ത റുവൈസിനോട് നിയമത്തിൻ്റെ കണ്ണിൽ യാതൊരു ദയയും കാണിക്കാൻ പാടില്ല. ഇത്തരം ദുഷ്ടന്മാരോട് സമൂഹവും ദയ കാണിക്കരുതെന്ന് ​ഗണേഷ് കുമാർ പറഞ്ഞു.

‘​നാണംകെട്ട വാർത്തയാണ്. നമ്മൾ അതേക്കുറിച്ച് അറിയാൻ തന്നെ ലജ്‌ജിക്കേണ്ടിയിരിക്കുന്നു. വളരെയധികം പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. ആ കേരളത്തിലെ ജനങ്ങൾ ഇത്രയും മോശപ്പെട്ട കാര്യത്തിന് കൂട്ടുനിൽക്കുന്നു. ഈ പറയപ്പെടുന്ന വ്യക്‌തി ഞാൻ അറിഞ്ഞിടത്തോളം മറ്റു വിഷയങ്ങളിലെല്ലാം വലിയ ആദർശം പ്രസംഗിക്കുന്ന ആളാണ്. ഡോ. വന്ദന മരിച്ച സമയത്തൊക്കെ ഇവൻ്റെ ആദർശ പ്രസംഗം ഉണ്ടായിരുന്നു. പക്ഷേ സ്വന്തം ജീവിതത്തിൽ ആ ആദർശമില്ല. ആ വിവാഹാലോചന ഒരു ഭാഗ്യമായി അയാൾ കാണണം. കാരണം, അയാൾ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി മെറിറ്റിൽ അഡ്‌മിഷൻ വാങ്ങി, മെറിറ്റിൽ പഠിച്ച് എംബിബിഎസ് നേടി, മെറിറ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിജിക്ക് അഡ്‌മിഷൻ നേടിയ കുട്ടിയാണ്. അതായത്, ഉന്നത റാങ്കിൽ വന്ന എത്ര മിടുക്കിയാണ് എന്ന് ആലോചിക്കണം.

മിടുക്കിയായ ആ പെൺകുട്ടിയുടെ ജീവിതം തകർത്ത ഇയാളോട് നിയമത്തിന്റെ കണ്ണിൽ ഒരു ദയവും കാണിക്കാൻ പാടില്ല. സമൂഹവും ഇയാളോടു ദയ കാണിക്കരുത്. കാരണം, ഇത്തരം ക്രിമികളോട്, ദുഷ്‌ടൻമാരോട് ദയ പാടില്ല. ആ കുഞ്ഞ് വിവാഹത്തിനായി എത്രമാത്രം മോഹിച്ചിരിക്കും. ആ വിവാഹം പണത്തിന്റെ കുറവുകൊണ്ട്, അതായത് സ്ത്രീധനത്തിൻ്റെ കുറവുകൊണ്ട് തകരുന്നു എന്നറിയുമ്പോൾ ആ കുട്ടി എത്രമാത്രം വേദനിച്ചിട്ടായിരിക്കും മരിച്ചത്. വിവാഹം നിശ്ചയിച്ചതുകൊണ്ട് ആ കുട്ടി എല്ലാ സ്വ‌പ്നങ്ങളും കണ്ടു. അവസാനം പണത്തിൻ്റെ പേരിൽ ഒരു ലജ്‌ജയുമില്ലാതെ അയാൾ പിൻമാറുമെന്ന് കാണുമ്പോൾ, ആ കുട്ടിക്ക് പിടിച്ചു നിൽക്കാനാകില്ല. അതിന് ആ കുട്ടിയെ നമുക്കൊരിക്കലും കുറ്റം പറയാനാകില്ല. കാരണം, അതിന്റെ മനസ് അതാണ്.

ജീവിതത്തിൽ പഠനത്തിനു മാത്രം മുൻതൂക്കം നൽകി ജീവിച്ചൊരു കുഞ്ഞ്. ആ വ്യക്‌തി ഒരു വിവാഹം സ്വ‌പ്നം കണ്ടു. ആൾ അടുത്തുണ്ടല്ലോ. നടക്കുമെന്നു പ്രതീക്ഷിച്ചു. നല്ലൊരു ഡോക്ട‌റാകണമെന്നും മോഹിച്ചു. അതെല്ലാം പണത്തിന്റെ പേരിൽ തകർന്നു. ഒന്നര കിലോ സ്വർണമാണ് ചോദിച്ചത്. ഇതെല്ലാം എവിടെക്കൊണ്ടുപോയി വയ്ക്കും? പണയപ്പെടുത്തുന്ന ബാങ്കിൽ കാണില്ല ഇത്രയും സ്വർണം. ഒന്നരക്കിലോ സ്വർണവും ഒരു ബിഎംഡബ്ല്യു കാറുമെല്ലാം സാധാരണക്കാർക്കു കൊടുക്കാൻ പറ്റുമോ?

നമ്മുടെ നാട്ടിലെ നാണംകെട്ട പരിപാടിയാണ് സ്ത്രീധനം. പല സമുദായങ്ങളിലും നിശ്ച‌യിച്ചുവച്ചിരിക്കുന്നത് അനുസരിച്ച് കല്യാണം നടക്കണമെങ്കിൽ ലക്ഷങ്ങൾ പയ്യന് കൊടുക്കണം. സ്ത്രീധനമായിട്ട് ചോദിക്കുകയൊന്നും വേണ്ട. അല്ലാതെ തന്നെ കിട്ടും. കല്യാണ ചെലവാണെന്നാണ് പറയുന്നത്. നാണമുണ്ടോ? കല്യാണത്തിന്റെ് ചെലവ് വാങ്ങിയാണോ വിവാഹം കഴിക്കേണ്ടത്? ഒന്നുമില്ലാത്തവൻ കല്യാണം കഴിക്കേണ്ടെന്നേ. പെണ്ണിന്റെ വീട്ടിൽനിന്ന് പണം വാങ്ങിവന്ന് കല്യാണം കഴിക്കാൻ പോകുന്നവൻ അതിനു നിൽക്കരുത്. സത്യത്തിൽ പൈസ വേണമെന്ന് പറയുന്നവനോട് പോടാ എന്ന് പറയേണ്ടത് പെൺകുട്ടികളാണ്’​ എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....