കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ല, ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി: ഫേസ്ബുക്ക് കുറിപ്പുമായി കെ വിദ്യ

Date:

Share post:

കാസർകോട് കരിന്തളം ഗവൺമെൻറ് കോളേജിലെ വ്യാജരേഖ കേസിലെ പ്രതി കെ വിദ്യ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്ത്. കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസമെന്നും, കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ലെന്നും വിദ്യ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ വ്യക്തമാക്കിയാണ് വിദ്യ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വിദ്യ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ.

”കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽ വിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്. അദ്ദേഹത്തിന് നൽകാൻ എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ കണ്ടതിൽ വെച്ച്‌ ഏറ്റവും സെൻസിറ്റീവ് ആയ പുരുഷൻ എന്റെ അച്ഛനായിരുന്നു. അവസാനത്തെ ട്രെയിൻ യാത്രയ്ക്കു മുൻപ് ഇടനെഞ്ചോട് ചേർത്ത് പിടിച്ച്‌ അതുവരെ അപ്രകാരം ചെയ്യാത്ത ഒരാൾ അങ്ങനെ ചെയ്തു.

കള്ളിയുടെ അമ്മ, അനിയത്തി എന്നീ മേൽ വിലാസവുംകൊണ്ട് ഏതാണ്ട് ഒരു വർഷക്കാലമായി എന്ത് ചെയ്യണം എന്നൊന്നും അറിയാത്ത ജീവിതത്തിന്റെ ചുക്കാനും പിടിച്ചാണ് എന്റെ വീട്ടുകാരുടെ പോക്ക്. കൂട്ടത്തിൽ കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ല. ഒറ്റപ്പെടലിന്റെ എല്ലാ സാധ്യതകളെയും തിരിച്ച്‌ പരാജയപ്പെട്ട് ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. ഉറങ്ങുമ്പോൾ ഹാഷിമിന്റെയും നിഷയുടെയും ഷാനിയുടെയും ഒക്കെ ഘോര ഘോരം പ്രസംഗങ്ങളാണ് കാതിലേക്ക് കുത്തിയിറങ്ങുക.

സത്യത്തിൽ ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി. ഉറക്ക കുറവിനുള്ള മരുന്ന് കഴിച്ച്‌ തുടങ്ങി. പിന്നെ അത് പലതായി. ജീവിതത്തിന്റെ ഒറ്റയാൾ പോരാട്ടം നടക്കുന്നത് അവിടെ മാത്രമാണ്. അപ്പോൾ ഒന്നോർത്തു നോക്കുകയായിരുന്നു. പഴയ പടി ഒരു ജീവിതം.. അതിനി സാധ്യമല്ല.. പുതിയ പടി ആഗ്രഹിക്കുന്ന ജീവിതം.. അതും സംശയമാണ്.. ഇതിനിടയിൽ ഏതോ ഒരിട്ടാവട്ടത്ത് കൊറേ ഏറെ മരുന്നുകളുടെ കൂടെയാണ് ജീവിതം. എല്ലാവർക്കും എന്നെ കുറിച്ചറിയാൻ ഉള്ളതൊക്കെ എന്നെക്കാൾ നന്നായി പത്രക്കാരും മാധ്യമങ്ങളും പറഞ്ഞിട്ടുണ്ട്. ഇനി എന്ത് പറയാൻ എന്നായിരുന്നു ആദ്യം.

ഒരു മനുഷ്യനോട് മുഖത്ത് നോക്കി ഇപ്പോഴും സംസാരിക്കാൻ പേടിയാണ്. അവർ കണ്ടുകൊണ്ടിരുന്ന ദൃശ്യമാധ്യമങ്ങളിലോ പൊതിഞ്ഞെടുത്ത ന്യൂസ് പേപ്പർ കഷണങ്ങളിലോ എന്റെ ചിരിക്കുന്ന മുഖമുണ്ടാകുമോ എന്ന പേടി. വിദ്യയല്ലേ എന്ന് ചോദിക്കുമോ എന്ന ഭയം. വെറും വിദ്യയല്ല.. കള്ളി വിദ്യയല്ലെ എന്ന് വിരൽ ചൂണ്ടുമോ എന്ന ഭയം.. അത്രമാത്രം ആഘോഷിക്കപ്പെട്ട് തീർന്ന ഒരു സ്‌പെസ്മിൻ ആകയാൽ ഈ ഭയത്തിൽ അല്പം കഴമ്പുണ്ട് താനും. ഈ ഭയം ശരീരത്തെ ആകമാനം വെന്തു നീറിയത് കൊണ്ടാകാം. പുറത്ത് കടക്കാൻ വലിയ ഭയപ്പാടായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ പോകുകയാണ്‌. നോക്കുന്ന നോട്ടങ്ങളെ പിന്തള്ളിക്കൊണ്ട് പരിഹാസ ചിരികളെ ഇന്ന് ഈ നിമിഷം ഞാൻ അവ കണ്ടിട്ടേ ഇല്ല എന്ന് ഉറച്ച്‌”.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...