സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

Date:

Share post:

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്‌ജിയും തമിഴ്‌നാട് മുൻ ഗവർണറുമായ ജസ്‌റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലി‍ൽ വെച്ചായിരുന്നു അന്ത്യം. അവിവാഹിതയാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു.

പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും മകളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്‌കൂളിൽ പ്രാഥമിക പഠനവും കാതോലിക്കേറ്റ് സ്കൂ‌ളിൽ നിന്ന് ഹൈസ്‌കൂൾ പഠനവും പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം പാസായി.

തുടർന്ന് 1950 നവംബർ 14-നാണ് കൊല്ലം ജില്ലാകോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയത്. എട്ട് വർഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് 1958-ൽ സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968-ൽ സബ് ഓർഡിനേറ്റ് ജഡ്‌ജ് ആയി പ്രൊമോട്ട് ചെയ്യപ്പെട്ടു. പിന്നീട് 1972-ൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് ആയും 1974-ൽ ജില്ലാ, സെഷൻസ് ജഡ്‌ജും ആയി. 1980 ജനുവരിയിൽ ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായി. തുടർന്ന് 1984-ൽ തന്നെ ഹൈക്കോടതി ജഡ്‌ജിയായും ഹൈക്കോടതിയിലെ സ്‌ഥിരം ജഡ്‌ജിയായും നിയമിതയായി. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ചു.

1989 ഒക്ടോബർ 6-നാണ് സുപ്രീം കോടതി ജഡ്‌ജിയായി നിയമനം ലഭിച്ചത്. സുപ്രീം കോടതി ജഡ്‌ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. 1992 ഏപ്രിൽ 29 വരെ ആസ്‌ഥാനത്ത് തുടരുകയും 1997 ജനുവരി 25-ന് തമിഴ്‌നാട് ഗവർണറായി ചുമതലയേൽക്കുകയും ചെയ്തു. 2001 ജൂലൈ ഒന്നിനാണ് ​ഗവർണർ സ്ഥാനം രാജിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...