‘അമ്മയിലെ കൂട്ടരാജി ഒളിച്ചോട്ടമല്ല നിലപാടിന്റെ വിജയം, സംഘടന നാണംകെട്ട അവസ്ഥയിലല്ല’; ജോയ് മാത്യു

Date:

Share post:

താരസംഘടനയായ ‘അമ്മ’യിലെ പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെയുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചതിന് പിന്നാലെ തീരുമാനത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഭരണസമിതിയിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു ജോയ് മാത്യു. ധാർമികമായ നിലപാടിൻ്റെ വിജയമാണ് കൂട്ടരാജിയെന്നും ഭരണസമിതി പിരിച്ചു വിട്ടത് മാതൃകാപരമാണെന്നും പറഞ്ഞ ജോയ് മാത്യു സംഘടനയാകെ നാണംകെട്ട അവസ്ഥയിലല്ലെന്നും കൂട്ടിച്ചേർത്തു.

“ധാർമികമായ നിലപാടിൻ്റെ വിജയമാണ് ഈ കൂട്ടരാജി. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾ ചില ആരോപണങ്ങൾ നേരിടുമ്പോൾ ആ സംഘടനയുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ട് മാതൃക കാണിക്കുകയാണ് ഞങ്ങൾ ചെയ്തത്. വേറെ ഏതു സംഘടനയാണ് ഇങ്ങനെ കാണിച്ചിട്ടുള്ളത്. സംഘടനയാകെ നാണം കെട്ട അവസ്ഥയിലല്ല. സംഘടന പിരിച്ചു വിട്ടിട്ടും ഇല്ല. ഭരണസമിതി മാത്രമാണ് പിരിച്ചു വിട്ടത്. പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്നത് രണ്ട് പേരായതുകൊണ്ടാണ് ഭരണസമിതി പിരിച്ചുവിട്ടത്.

ക്വാറം തികയാത്ത സമിതിയായി കൊണ്ടുനടക്കുന്നതിൽ അർത്ഥമില്ല. ആരുടെയും സമ്മർദ്ദമില്ലാതെ കൂട്ടായി എടുത്ത തീരുമാനമാണ് ഈ രാജി. ആരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നവരല്ല ഞങ്ങൾ. ഹേമ കമ്മിറ്റി പുറത്തുവന്ന സാഹചര്യത്തിൽ പുതിയ കമ്മിറ്റി പുതിയ രീതിയിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. സംഘടന ശക്തമായി മുൻപോട്ടു പോകും. അതിനു പ്രാപ്‌തിയുള്ളവർ ഇതിലുണ്ട്. ഭരണസമിതി പിരിച്ചുവിട്ടത് ഒളിച്ചോട്ടമല്ല.

ധാർമികതയുടെ പേരിലാണ് രാജി വയ്ക്കുന്നത്. കോൺക്ലേവിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് താൽക്കാലിക ഭരണസമിതിയോ അതിനു ഉത്തരവാദിത്തപ്പെട്ടവരോ ചർച്ച ചെയ്തു തീരുമാനിക്കും. ഞാൻ വ്യക്‌തിപരമായി കോൺക്ലേവിന് എതിരാണ്. കുറ്റാരോപിതർക്കെതിരെ സർക്കാർ നടപടി ഉണ്ടാകുമല്ലോ. അത് അതിന്റെ വഴിക്ക് പോകും. കോൺക്ലേവിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ഹേമ കമ്മിറ്റി കുറച്ചു നിർദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്. ആ നിർദേശങ്ങൾ പ്രാവർത്തികമാക്കണം” എന്നാണ് ജോയ് മാത്യു വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...