ഒഡീഷ ട്രെയിൻ ദുരന്തത്തിൽ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഒഡീഷ പൊലീസ് മുന്നറിയിപ്പ് നൽകി. ട്രെയിന്‍ അപകടത്തിന് വര്‍ഗീയ നിറം നൽകാൻ ചിലര്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുവെന്നും അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
“ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന് വർഗീയ നിറം നൽകാൻ സമൂഹമാധ്യമങ്ങളിലൂടെ ചിലർ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വളരെ ദൗർഭാഗ്യകരമാണ്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണ്“ എന്നാണ് ഒഡീഷ പൊലീസ് ട്വീറ്റ് ചെയ്തത്.
സാമുദായിക ഐക്യം തകർക്കുന്ന രീതിയിലുള്ള കുപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഒഡീഷ പൊലീസ് വ്യക്തമാക്കി.