ഡൽഹി നോയിഡയിലെ സൂപ്പർ ടെക്കിന്റെ ഇരട്ട കെട്ടിടം പൊളിച്ചുനീക്കി. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില് വച്ച് ഏറ്റവും ഉയരം കൂടിയതാണ് 40 നിലകളുള്ള ഈ ഇരട്ട ടവർ കെട്ടിടങ്ങൾ. കുത്തബ് മിനാറിനേക്കാള്‍ ഉയര്ന്നുനില്ക്കുന്ന ഇവ ഇന്നുച്ചയ്ക്ക് 2.30നാണ് നിലംപൊത്തിയത്.
അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീം കോടതി നടത്തിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകള്‍ പൊളിച്ചത്. രണ്ട് ടവറുകളിലായി 900 ഫ്ളാറ്റുകളായിരുന്നു ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ 3700 കിലോ സ്ഫോടക വസ്തുക്കൾ നിറച്ചായിരുന്നു സ്ഫോടനം നടത്തിയത്.