പാഠപുസ്‌തകത്തിൽ ബാബറി വേണ്ട, രാമക്ഷേത്രം ഉൾപ്പെടുത്തി NCERT

Date:

Share post:

പാഠപുസ്‌തകത്തിൽ ബാബറി മസ്‌ജിദ്‌ തകർത്തതിന്റെ ചരിത്രം ഒഴിവാക്കി NCERT. രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി. NCERT പന്ത്രണ്ടാം ക്ലാസിലെ രാഷ്ട്രതന്ത്ര പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലാണ് ഈ മാറ്റം. ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

NCERT നിയോഗിച്ച പാഠ്യ പുസ്‌തക പരിഷ്കരണ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ നിർദേശം. വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കാര്യങ്ങൾ ഒഴിവാക്കണം എന്നതായിരുന്നു സമിതിയുടെ നിർദേശം. നേരത്തെയും ഇത്തരത്തിലുള്ള വിവാദ തീരുമാനം NCERTയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

കലാപങ്ങൾ ഒഴിവാക്കുക. അതിന് പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള ഈ അടുത്ത കാലങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ആയിരിക്കും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുക. പുതിയ പുസ്തകം ഈ അധ്യയന വർഷം മുതൽ നൽകി തുടങ്ങും. 30,000 സ്കൂളുകളിൽ പാഠപുസ്തകം വിതരണം ചെയ്യുമെന്ന് NCERT അറിയിച്ചു. അതേസമയം, പുതിയ പാഠ്യ പദ്ധതി അനുസരിച്ചുള്ള പുസ്തകം NCERTയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....