നടന്‍ നിതീഷ് ഭരദ്വാജ് എന്നു പറഞ്ഞാൽ പലരും നെറ്റിചുളിക്കും, എന്നാൽ ഞാൻ ഗന്ധര്‍വന്‍ എന്ന മലയാള ചിത്രത്തിലെ ഗന്ധർവനെ അറിയാത്തവരായി ആരുമില്ല. നിതീഷ് ഭരദ്വാജിനെ പറ്റിയുള്ള ഒരു വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടുന്നത്. പുതിയ സിനിമ സംബന്ധിച്ച വിഷയമല്ല. അദ്ദേഹത്തിന്റെ കുടുംബ പ്രശ്നം സംബന്ധിച്ച വിഷയമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഭാര്യയ്‌ക്കെതിരെ നിതീഷ് ഭരദ്വാജ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടന്‍ പരാതി നല്‍കിയത്. പരാതിയിലെ ആരോപണമാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.
ഏറെ നാളായി ഭാര്യ തന്നെ മാനസികമായി തകർക്കുന്നു എന്നാണ് ആരോപണം. മാത്രമല്ല തന്റെ പെണ്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും നിതീഷ് പറയുന്നു. ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാവുന്നത്. 2009 മാര്‍ച്ച് 14 നാണ് നിതീഷും സ്മിതയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് 11 വയസുള്ള പെണ്‍മക്കളുണ്ട്. 12 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു.