മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. നൂറ് കോടി രൂപയാണ് മാനനഷ്ടമായി പരാതിയിൽ ആവശ്യപ്പെടുന്നത്. പ്രകടനപത്രികയിൽ 10-ാം പേജിൽ ബജ്റംഗ്ൾ ദളിനെപ്പറ്റി പറയുന്ന ഭാഗത്താണ് ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി.
ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ ആണ് ഇതുമായി ബന്ധപ്പെട്ട പരാതിയുമായി കോടതിയെ സമീപിച്ചത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ 10 ന് മല്ലികാർജുൻ ഖർഖേ ഹാജരാകമണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു.