ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ഇന്ത്യക്ക് എട്ടാം സ്ഥാനം

Date:

Share post:

ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനമെന്ന് റിപ്പോർട്ട്. സ്വിസ് കമ്പനിയായ IQAir പുറത്തിറക്കിയ 2022ലെ ‘വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ്’ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയിൽ 39 എണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും റിപ്പോർട്ടിലുണ്ട്. പി എം 2.5 ൻ്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. വായുവില്‍ തങ്ങുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് പി എം 2.5. 2021ൽ പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമായിരുന്നു.

ചാഡ്, ഇറാഖ്, പാകിസ്ഥാൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്ഥാൻ എന്നിവയാണ് മലിനീകരണം കൂടുതലുള്ള മറ്റ് രാജ്യങ്ങൾ.

പാകിസ്ഥാൻ്റെ തലസ്ഥാനമായ ലാഹോർ ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരണമുളള ന​ഗരം. ചൈനയിലെ ഹോടൻ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ഭിവാഡിയും നാലാമത് ഡൽഹിയുമാണ്. ഡൽഹിയിലെ മലിനീകരണം പിഎം 2.5 ലെവൽ 92.6 മൈക്രോ​ഗ്രാം ആണ്. ഇത് സുരക്ഷിത പരിധിയിൽ നിന്ന് 20 മടങ്ങ് അധികമാണ്.

മലിനീകരണം കൂടുതലുളള ആദ്യ പത്ത് ന​ഗരങ്ങളിൽ ആറെണ്ണവും ഇന്ത്യയിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊൽക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെം​ഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് ന​ഗരങ്ങളിലെ മലിനീകരണത്തിലെ റാങ്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....