സുരക്ഷ ഉറപ്പാക്കാൻ അബ്രകളിൽ നിരീക്ഷണ ക്യാമറകൾ

Date:

Share post:

അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി എല്ലാ അബ്രകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്.

ഡ്രൈവർമാരെ നിരീക്ഷിച്ചും ശരിയായ പെരുമാറ്റം പിന്തുടരാൻ അവരെ പ്രേരിപ്പിച്ചും സമുദ്രഗതാഗത സേവനത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.

വലിയ അബ്രയിൽ 30 പേരും ചെറിയ അബ്രകളിൽ 15 പേർക്ക് വീതവും സഞ്ചരിക്കാനാകും. പാതകൾ ട്രാക്ക് ചെയ്യാൻ അബ്രയിൽ ജിപിഎസ് സംവിധാനവുമുണ്ട്. റാഷിദിയ സ്റ്റേഷനും   മുഷൈരിഫ് ഏരിയയിലെ അൽ സഫിയ സ്റ്റേഷനും ഇടയിലുള്ള യാത്രക്കാരെ കൊണ്ടുപോകാനാണ് അബ്രകൾ ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....