ജര്‍മനിയിലേക്ക് യാത്രപോകാൻ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ജര്‍മന്‍ എംബസി. ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന് എംബസി വ്യക്തമാക്കി. മുൻപ് വീസ അപേക്ഷയുടെ ഫീസ് നിരക്കുകൾ കുറച്ചിരുന്നു. ഇതുകൂടാതെയാണ് കൂടുതൽ ഇളവുകൾ.
ഇന്ത്യയിലെ ജർമൻ എംബസി പ്രകാരം, അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ, VFS ഗ്ലോബൽ നടത്തുന്ന രാജ്യത്തുടനീളമുള്ള എല്ലാ വീസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാനും ഷെങ്കൻ വീസ അപേക്ഷ സമർപ്പിക്കാനും സാധിക്കും. കൂടാതെ അപേക്ഷകരുടെ വീടിനടുത്തുള്ള അപേക്ഷാ കേന്ദ്രം പൂർണമായി ബുക്ക് ചെയ്തു പോയെങ്കിൽ, ലഭ്യമായ അപ്പോയിന്‍റ്മെന്‍റ് സ്ലോട്ടുകൾക്കായി അവർക്ക് മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങൾ നോക്കാവുന്നതാണ്. ഇത് അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യൽ ലളിതമാക്കുന്നു.
എന്നാല്‍ തൊഴിൽ, വിദ്യാർത്ഥി അല്ലെങ്കിൽ കുടുംബ പുനരൈക്യ വീസകൾ പോലുള്ള ദേശീയ വീസകൾക്ക് ഈ ഇളവ് ബാധകമല്ല. ജർമൻ സ്റ്റുഡന്‍റ് വീസയ്ക്ക് അപേക്ഷിക്കുന്നവർ രണ്ട് സമീപകാല ഫോട്ടോകള്‍ക്കും സാധുവായ പാസ്‌പോർട്ടിനുമൊപ്പം വേണം അപേക്ഷ സമര്‍പ്പിക്കാൻ. പാസ്പോര്‍ട്ടിന് യാത്രാ കാലാവധിക്ക് ശേഷം മൂന്നു മാസം കൂടി സാധുതയുണ്ടായിരിക്കണം.
എന്താണ് ഷെങ്കന്‍ വീസ?
ഇന്ത്യയുമായി വീസ-ഉദാരവൽക്കരണ കരാറോ വീസയില്ലാതെ ജർമനിയിലേക്ക് പ്രവേശിക്കാൻ പൗരന്മാരെ അനുവദിക്കുന്ന മറ്റേതെങ്കിലും ഉഭയകക്ഷി കരാറോ ഇല്ലാത്തതിനാല്‍, യാത്രാ ആവശ്യങ്ങൾക്കായി ജർമനിയിലേക്ക് പ്രവേശിക്കാൻ എല്ലാ ഇന്ത്യന്‍ പൗരന്മാർക്കും വീസ വേണം.
ഷെങ്കന്‍ പ്രദേശത്തെ ഏത് അംഗരാജ്യത്തേക്കും, ടൂറിസത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി 180 ദിവസത്തിനുള്ളിൽ, 90 ദിവസം വരെ തങ്ങുന്നതിനായി യാത്ര ചെയ്യാൻ ഉടമകളെ അനുവദിക്കുന്നതാണ് ഷെങ്കന്‍ വീസ. ഇതിനുള്ള അപേക്ഷ, ആവശ്യമായ രേഖകള്‍ക്കൊപ്പം യാത്രയ്‌ക്ക് മൂന്ന് മാസം മുമ്പ് സമർപ്പിക്കാം.
26 ഷെങ്കൻ രാജ്യങ്ങൾ ഏതൊക്കെ?
ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്.