ഷാർജയിൽ റമദാനിലെ വെള്ളിയാഴ്ചകളിൽ സൗജന്യ പാർക്കിങ് ആയിരിക്കുമെന്ന് മുനിസിപ്പാലിറ്റി. ബ്ലൂ സോണിലും എല്ലാ ദിവസവും പെയ്ഡ് പാർക്കിങ് ഉള്ള അപൂർവം ചില മേഖലകളിലും വാഹനം നിർത്തിയിടാൻ പണം അടയ്ക്കേണ്ടി വരും.
പെയ്ഡ് പാർക്കിങ് സമയത്തിലും മാറ്റമുണ്ടായിരിക്കും. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ അർധരാത്രി വരെ പാർക്കിംഗിന് പണം ഈടാക്കും.
വൈകിട്ട് 4 മുതൽ 12 വരെ ഷാർജയിലെ പാർക്കുകൾ ദിവസവും വൈകിട്ട് 4 മുതൽ അർധരാത്രി വരെ തുറന്നിരിക്കും. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിൽ നിന്ന് 2 മണിക്കൂർ കുറയ്ക്കുകയും ചെയ്തു.