ലോക്സഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥികളെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ ധാരണയായതായി റിപ്പോർട്ട്. പിബി അംഗമായ എ വിജയരാഘവൻ പാലക്കാട് മത്സരിക്കും. എറണാകുളത്ത് അധ്യാപികയായ കെ ജെ ഷൈൻ മത്സരിക്കും. കെഎസ്ടിഎ നേതാവാണ് ഷൈൻ. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ എസ് ഹംസ പൊതു സ്വതന്ത്രനായി മത്സരിക്കും. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സ്ഥാനാർത്ഥിയാകും.
ഇടുക്കിയിൽ ജോയ്സ് ജോർജും കൊല്ലത്ത് എം മുകേഷ് എംഎൽഎയും ആറ്റിങ്ങലിൽ വി ജോയ് എംഎൽഎയും സ്ഥാനാർത്ഥികളാകും. കാസർകോട് എംബി ബാലകൃഷ്ണനും കണ്ണൂരിൽ എംവി ജയരാജനും ആലപ്പുഴയിൽ നിലവിലെ എംപി എഎം ആരിഫും മത്സരിക്കും. സിപിഎമ്മിന്റെ സ്ഥാനാർത്ഥികളെ ഈ മാസം 27 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായ സ്ഥാനാർത്ഥി പട്ടിക ഇപ്രകാരമാണ്
കാസർകോട് – എം വി ബാലകൃഷ്ണൻ
വടകര – കെ കെ ശൈലജ
കണ്ണൂർ – എം വി ജയരാജൻ
കോഴിക്കോട് – എളമരം കരീം
മലപ്പുറം – വി വസീഫ്
പൊന്നാനി – കെ എസ് ഹംസ
ആലത്തൂർ – കെ രാധാകൃഷ്ണൻ
പാലക്കാട് – എ വിജയരാഘവൻ
ചാലക്കുടി – പ്രൊഫ സി രവീന്ദ്രനാഥ്
ഇടുക്കി – ജോയ്സ് ജോർജ്
എറണാകുളം – കെ ജെ ഷൈൻ
ആലപ്പുഴ – എഎം ആരിഫ്
കൊല്ലം – എം മുകേഷ്
ആറ്റിങ്ങൽ – വി ജോയ്