സൗദി അറേബ്യയിൽ കഴിഞ്ഞ18 വര്‍ഷമായി ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി പണം സമാഹരിക്കാന്‍ സഹായിച്ചവരോടെല്ലാം അബ്ദുൽ റഹീമിന്റെ ഉമ്മയ്ക്ക് ഒന്നേ പറയാനുള്ളൂ…നന്ദി…നന്ദി!
പതിനെട്ട് വർഷത്തെ ഉമ്മയുടെ തോരാത്ത കണ്ണീരിന് ലോക മലയാളികൾ ഒന്നിച്ചപ്പോൾ ഫലം കണ്ടു. ഇനി മകന്റെ വരവിനായി കാത്തിരിക്കുകയാണ് ഉമ്മ ഫാത്തിമ. പെരുന്നാൾ കഴിഞ്ഞിട്ടും ഫാത്തിമയുടെ നോമ്പ് തുടരുകയാണ്. കഴിഞ്ഞ 18 വർഷമായി ഈ ഉമ്മയ്ക്ക് പെരുന്നാളില്ല, മറ്റ് ആഘോഷങ്ങളില്ല.
‘എല്ലാവരോടും നന്ദി. എന്റെ കുട്ടി അവിടെനിന്ന് എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ. നിങ്ങളൊക്കെ സഹകരിച്ചു, സഹായിച്ചു. ഇത്രയും പെട്ടെന്ന് ഈ തുക കണ്ടെത്താനാകുമെന്നു പ്രതീക്ഷിച്ചില്ല. 18 വർഷമായിട്ട് പെരുന്നാൾ ആഘോഷിച്ചില്ലായിരുന്നു. എന്റെ കുട്ടി വന്നാൽ ഇനി ആഘോഷിക്കാമല്ലോ. മകനെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്, അവനെ കണ്ടാലെ സന്തോഷം പൂർണമാകൂ’’– എന്നാണ് ഫാത്തിമ യ്ക്ക് പറയാനുള്ളത്.
അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട ദയാധനമായ 34 കോടിയെന്ന വലിയ ലക്ഷ്യം ദിവസങ്ങൾ കൊണ്ടാണു കേരളം നേടിയത്. 18 വർഷത്തെ ഉമ്മയുടെ കണ്ണീരിന്റെ ഫലമാണ് ഈ 34 കോടി!!