സ്വദേശിവത്കരണം: യുഎഇയില്‍ കമ്പനികളെ തരംതിരിക്കുന്ന നടപടികൾക്ക് തുടക്കം

Date:

Share post:

സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി യുഎഇയില്‍ കമ്പനികളെ തരംതിരിക്കുന്ന നടപടികൾക്ക് തുടക്കം. സ്വകാര്യ മേഖലയിലെ കമ്പനികളെ മൂന്നായി തരംതിരിക്കുന്ന നടപടികളാണ് മാനവ വിഭവശേഷി – എമിറേറ്റൈസേഷൻ മന്ത്രാലയം ആരംഭിച്ചത്. കമ്പനികളുടെ നിയമ വേതന സംവിധാനങ്ങൾ, തൊഴിലാളികളുടെ അവകാശ സംരക്ഷണം, സാംസ്കാരികവും ജനസംഖ്യാപരവുമായ വൈവിധ്യം എന്നിവ കണക്കിലെടുത്താണ് തരംതിരിക്കല്‍.

വ്യവസ്ഥയനുസരിച്ച് രണ്ടു ശതമാനം സ്വദേശികളെ നിയമിക്കുകയും വേതന, സംരക്ഷണം സംവിധാനം കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യുന്ന കമ്പനികളാണ് ആദ്യ വിഭാഗത്തില്‍ ഉൾപ്പെടുക. ഇത്തരം കമ്പനികൾക്ക് നികുതിയിനത്തില്‍ 93 ശതമാനം കി‍ഴിവ് വരെ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ യുഎഇയിലെ തൊ‍ഴില്‍ നിയമങ്ങൾ എല്ലാം പാലിക്കുന്നതും ഇതര മാനദണ്ഡങ്ങൾ പാലിക്കാന്‍ ക‍ഴിയാത്തുമായ കമ്പനികളാണ് കാറ്റഗറി രണ്ടില്‍ വരിക. തൊ‍ഴില്‍ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികളെ മൂന്നാമത്തെ വിഭാഗത്തിലും ഉൾപ്പെടുത്തും.

യുഎഇയുടെ ദേശീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക, വ്യവസായ മേഖലയില്‍ ആഗോള നേതൃത്വം കൈവരിക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങൾക്ക് മന്ത്രാലയം പിന്തുണ നല്‍കുന്നതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അൽ അവാർ വ്യക്തമാക്കി. സ്വദേശി പൗരന്‍മാരുടെ തൊ‍ഴില്‍ മത്സര ശേഷി വർദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയിൽ ജോലിചെയ്യാൻ പൗരന്‍മാരെ പ്രാപ്തരാക്കുന്നതിനും മന്ത്രാലയം മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...