തെലങ്കാന കോൺ​ഗ്രസിന്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്​ഗഡിലും ബി.ജെ.പി തരം​ഗം

Date:

Share post:

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തരം​ഗം സൃഷ്ടിച്ച് ബി.ജെ.പി. രാജസ്ഥാനും ഛത്തീസ്ഗഡും തിരിച്ചുപിടിച്ച ബി.ജെ.പി മധ്യപ്രദേശിൽ ഭരണം നിലനിർത്തി. തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വിജയിക്കാനായത് തെലങ്കാനയിൽ മാത്രമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴുള്ള ഈ ജനവിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും കരുത്തേകുന്നതാണ്. ഈ സംസ്ഥാനങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പ് നടത്തിയ മിസോറാമിലെ ഫലം നാളെ പുറത്തുവരും.

ഛത്തീസ്ഗഡും മധ്യപ്രദേശും കൈവിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറി. കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലം. നേതൃത്വത്തിന് വഴങ്ങാത്ത സംസ്ഥാന നേതാക്കളുമായി മത്സരത്തിനിറങ്ങിയ കോൺഗ്രസിനെ ജനങ്ങൾ കൈയ്യൊഴിയുകയായിരുന്നു. രാഷ്ട്രീയതാത്പര്യത്തിനുപരിയായി നേതാക്കന്മാർ പ്രകടിപ്പിച്ച വ്യക്തിതാത്പര്യങ്ങളാണ് ഇരു സംസ്ഥാനങ്ങളിലെയും കോൺ​ഗ്രസിന്റെ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തൽ.

തെലങ്കാനയിൽ വിജയമുറപ്പിച്ചുനിന്ന ബിആർഎസിനെയും നേതാവ് കെ ചന്ദ്രശേഖര റാവുവിനേയും അട്ടിമറിച്ച് കേവലഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് മുന്നേറിയത്. കെസിആറിന്റെ ക്ഷേമപദ്ധതികളേയും ബി.ജെ.പിയുടെ വോട്ട് ഭിന്നിപ്പിക്കലിനേയും മറികടന്ന് രേവന്ത് റെഡിയാണ് കോൺഗ്രസിന് വിജയം സമ്മാനിച്ചത്. സംസ്ഥാന രൂപീകരണശേഷം കോൺ​ഗ്രസ് ആദ്യമായാണ് തെലങ്കാനയിൽ അധികാരത്തിലെത്തുന്നത്.

കമൽനാഥിൻ്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. രാജസ്ഥാനിലും കോൺഗ്രസിൻ്റെ അവസ്ഥ ദയനീയമാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം പാർട്ടിയെ തകർത്തു. ഉൾപാർട്ടി പ്രശ്‌നങ്ങൾ ബിജെപിക്കും ഉണ്ടായിരുന്നിട്ടും അനായാസം വിജയം ഉറപ്പിക്കാൻ പാർട്ടിക്കായി. ഛത്തീസ്ഗഡിൽ ലീഡ് നിലയിൽ കോൺഗ്രസ് ഏറെ മുന്നിട്ടു നിന്നെങ്കിലും അവസാന ഘട്ടത്തിലേയ്ക്കെത്തിയപ്പോൾ ബിജെപി ചുവടുറപ്പിക്കുകയായിരുന്നു. ഇതോടെ ഛത്തീസ്‌ഗഡിലും കോൺഗ്രസിന്റെ പ്രതീക്ഷ അസ്തമിച്ചു. മധ്യപ്രദേശിൽ ഭൂരിപക്ഷം വർധിപ്പിച്ച് ഭരണത്തുടർച്ച ബിജെപി ഉറപ്പാക്കി. ആകെ 200 സീറ്റുകളുള്ള രാജസ്ഥാനിൽ ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്ന് ഫലപ്രഖ്യാപനം മാറ്റിവെച്ചു.

തിരഞ്ഞെടുപ്പ് ഫലം (അന്തിമ ഫലം തയ്യാറായിട്ടില്ല)

* മധ്യപ്രദേശ്: ആകെ സീറ്റ് – 230

ബിജെപി: 166 (55 സീറ്റ് അധികം ലഭിച്ചു)

കോൺഗ്രസ്: 63 (51 സീറ്റ് കുറഞ്ഞു)

* രാജസ്ഥാൻ: ആകെ സീറ്റ് – 199

ബിജെപി: 116 (43 സീറ്റ് അധികം ലഭിച്ചു)

കോൺഗ്രസ്: 69 (31 സീറ്റുകൾ കുറഞ്ഞു)

* ഛത്തീസ്‌ഗഡ്: ആകെ സീറ്റ് – 90

ബിജെപി: 57 (42 സീറ്റ് അധികം ലഭിച്ചു)

കോൺഗ്രസ്: 33 (35 സീറ്റ് കുറഞ്ഞു)

* തെലങ്കാന: ആകെ സീറ്റ് – 119

കോൺഗ്രസ്: 64 (45 സീറ്റ് അധികം ലഭിച്ചു)

ബിആർസ്: 40 (48 സീറ്റ് കുറഞ്ഞു)

ബിജെപി: 9 (7 സീറ്റ് അധികം ലഭിച്ചു)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....