ദുബായ് ലോക മേളയിലെ വസ്തുക്കൾ സ്വന്തമാക്കാന്‍ ഇനിയും അവസരം

Date:

Share post:

ദുബായ് വേൾഡ് എക്പോയുടെ സ്മരണികകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ അവസരം. പേനമുതല്‍ ബഗി കാറുകൾവരെ വില്‍പ്പനയ്ക്കുണ്ട്. ദുബായ് ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്കിലെ ടി.വി.ജി വെയര്‍ഹൗസിലാണ് രണ്ടാ‍ഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പ്പന മേള സംഘടിപ്പിച്ചിട്ടുളളത്.

എക്സപോ പാസ്പോര്‍ട്ടുകൾ, നാണയങ്ങൾ, ടീഷര്‍ട്സ്, എക്സ്പോ ലോഗോ പതിപ്പിച്ച തൊപ്പി, പാവകകൾ, കീചെയിന്‍, ഷൂസ് തുടങ്ങി നിരവധി സാധനങ്ങളാണ് വില്‍പ്പനയ്ക്കുളളത്. എക്പോ സെന്‍ററില്‍ ഉപയോഗിച്ചിരുന്ന ബഗി വാഹനങ്ങളും വീല്‍ ചെയറുകളും ശേഖരത്തിലുണ്ട്. പവലിയനുകൾ അലങ്കരിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും സ്വന്തമാക്കാം.

നാണയങ്ങളും തൊപ്പികളും അടക്കം എക്സ്പോ സെന്‍ററിലെ ഷോപ്പുകളില്‍ ലഭ്യമായിരുന്ന സാധനങ്ങളും ലഭ്യമാകും. വിവിധ രാജ്യങ്ങളുടെ സ്റ്റാളുകളില്‍ നിന്ന് ലഭ്യമായ അപൂര്‍വ്വ വസ്തുക്കളും വില്‍പ്പനയ്ക്കുണ്ട്. 50 ദിര്‍ഹം മുതല്‍ ലക്ഷങ്ങൾ വിലമതിയ്ക്കുന്നവയാണ് മിക്കവയും. 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവിലാണ് വിറ്റ‍ഴിക്കല്‍..

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...