ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. 46 ദിവസം നീളുന്ന ഷോപ്പിങ് മാമാങ്കത്തിന് 2023 ജനുവരി 29ന് തിരശീല വീഴും. മഹാമേളയിൽ സംഗീത കച്ചേരികൾ, ഫാഷൻ എക്സ്ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.
28ാം പതിപ്പിൻ്റെ പ്രത്യേകത ഡ്രോണ്‍ ലൈറ്റ് ഷോയാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് തുറക്കുന്നതെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആൻ്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെൻ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് അൽ ഖാജ അറിയിച്ചു.