ദുബായിൽ 2022ൽ പൊതു ഗതാഗതം ഉപയോഗിച്ചവരുടെ എണ്ണം 62.14 കോടിയെന്ന് കണക്കുകൾ. ദുബായ് മെട്രോ, ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ടാക്സി, സ്മാർട് കാർ റെൻ്റൽ, ബസ് ഓൺ ഡിമാൻഡ് എന്നിവയാണ് പൊതു ഗതാഗത സൗകര്യങ്ങൾ. 2021ലെ കണക്കുകൾ വച്ചുനോക്കുമ്പോൾ 35% വർധനയുണ്ട്. ദിവസവും 17 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിച്ചുവരുന്നതായാണ് റിപ്പോർട്ട്.
ദുബായ് മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ 3% വർധനയാണുണ്ടായതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ ആൽ തായർ പറഞ്ഞു. ടാക്സികൾ കഴിഞ്ഞ വർഷം 12.9 കോടി ട്രിപ്പുകൾ നടത്തി. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായത്- 1.19 കോടി. മറ്റു മാസങ്ങളിൽ 97 ലക്ഷം മുതൽ 1.16 കോടി ട്രിപ്പുവരെ വാഹനങ്ങൾ ഓടിയപ്പോൾ ദുബായ് മെട്രോ മാത്രം ഉപയോഗിച്ചത് 22.51 കോടിയാളുകളാണ്. റെഡ്, ഗ്രീൻ ലൈനുകൾ ചേരുന്ന ബുർജ്മാൻ സ്റ്റേഷനിൽ 1.3 കോടി യാത്രക്കാരും യൂണിയനിൽ 1.08 കോടി യാത്രക്കാരുമാണ് വന്നുപോയത്.
റെഡ് ലൈനിൽ അൽ റിഗ്ഗ സ്റ്റേഷനിൽ 99 ലക്ഷം അതായത് ഏറ്റവും കൂടുതൽ ആളുകൾ ഇറങ്ങി. മോൾ ഓഫ് എമിറേറ്റ്സിൽ 96 ലക്ഷവും ബുർജ് ഖലീഫ സ്റ്റേഷനിൽ 88 ലക്ഷം പേരും ഇറങ്ങിയിട്ടുണ്ട്. ഗ്രീൻ ലൈനിൽ ഷറഫ് ഡിജി സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇറങ്ങിയത്-77 ലക്ഷം. ബനിയാസിൽ 73 ലക്ഷവും സ്റ്റേഡിയം സ്റ്റേഷനിൽ 56 ലക്ഷവും ആളുകൾ എത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
وأعرب معالي مطر الطاير المدير العام ورئيس مجلس المديرين في هيئة الطرق والمواصلات عن سعادته بالنمو الكبير في عدد مستخدمي وسائل النقل الجماعي عام 2022، وزيادة حصة استحواذ مترو دبي من إجمالي عدد الركاب بنسبة 3%، والنقل البحري بنسبة 1%، مقارنة بعام 2021. pic.twitter.com/xMVPUyBY82
— RTA (@rta_dubai) February 26, 2023
മറ്റു പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചവരുടെ കണക്ക് ഇങ്ങനെ: ദുബായ് ട്രാം – 75 ലക്ഷം പേർ. ബസ് 15.73 കോടി പേർ, ജലഗതാഗതം 1.6 കോടി, റെൻ്റൽ വാഹനങ്ങൾ ഉപയോഗിച്ചത് 3.25 കോടി പേർ.