ദുബായിൽ പുതുവർഷ രാവിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 21 ലക്ഷം പേർ. കഴിഞ്ഞ വർഷത്തേക്കാൾ 33% അധികമാണിത്. 21,66,821 പേർ പൊതുഗതാഗതം ഉപയോഗിച്ചതായി ആർടിഎ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇത് 16,32,552 ആയിരുന്നു.
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചത് മെട്രോ സർവീസ് ആണ്.
9.58 ലക്ഷം പേർ. ബസിൽ കയറിയത് 3.95 ലക്ഷം പേർ. ട്രാമിൽ 49,855 പേരും ബോട്ട് വഴി 77844 പേരും യാത്ര ചെയ്തു. 5.58 ലക്ഷം പേരാണ് ടാക്സി ഉപയോഗിച്ചത്. മെട്രോ സർവീസ് തുടർച്ചയായി 43 മണിക്കൂർ ഓടി. 200 ബസുകൾ ആഘോഷ നഗരികളുമായി ബന്ധപ്പെട്ടു സർവീസ് നടത്തി.