ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ (ഡിഎക്സ്ബി) ടാക്‌സികളുടെ എണ്ണം ഇരട്ടിയാക്കി. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. ദുബായ് നിവാസികളുടെയും സന്ദർശകരുടെയും ദൈനംദിന മൊബിലിറ്റി വർദ്ധിപ്പിക്കാനാണ് പുതിയ ടാക്സികളുടെ വരവോടെ ലക്ഷ്യമിടുന്നത്. ദുബായ് ടാക്‌സി കമ്പനിയുടെ (ഡിടിസി) കണക്കനുസരിച്ച് ദൈന്യംദിന യാത്രക്കാരുടെ എണ്ണം ഗണ്യമായ തോതിൽ വർദ്ധിച്ചിട്ടുണ്ട്.
ദുബായ് എയർപോർട്ടുകളിലും പോർട്ട് റാഷിദിലും എത്തിച്ചേരുന്നവർക്ക് മാത്രമായുള്ള എയർപോർട്ട് ടാക്സി സർവീസ് യാത്രക്കാർക്ക് യു.എ.ഇ.യിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും ഏത് സമയത്തും എത്തിച്ചേരാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പുതുതായി ചേർത്ത ടാക്‌സികളോടെ, 5,566 ടാക്സികളായി. ഇതോടെ DTC ഈ മേഖലയിലെ ഏറ്റവും വലിയ ടാക്സി ഓപ്പറേറ്റർമാരിൽ ഒന്നായി മാറി.
എയർപോർട്ട് ടാക്സികളുടെ എണ്ണം 350ൽ നിന്ന് 700 ആക്കി ഇരട്ടിയാക്കാനുള്ള തീരുമാനം വിമാനത്താവളത്തിലെ ടാക്‌സി സേവനങ്ങൾ 30 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽ ഫലാസി വ്യക്തമാക്കി. ദുബായ് വിമാനത്താവളങ്ങളിൽ ആഡംബര ലിമോസിനുകളും ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
.@DTCUAE announces the expansion of its taxi fleet at @DubaiAirports by 100%, adding 350 new environmentally friendly taxis, effectively doubling its airport service capacity. #Dubai https://t.co/n229l9f8bC pic.twitter.com/hepnSTqiya
— Dubai Media Office (@DXBMediaOffice) February 1, 2024