ദുബായ് മുനിസിപ്പാലിറ്റിയും ഡെലിവറോയും സംയുക്തമായി ഹോർ അൽ ആൻസ് കമ്മ്യൂണിറ്റി പ്ലേഗ്രൗണ്ടിലെ പ്രാദേശിക ക്രിക്കറ്റ് പിച്ചും ബാസ്‌ക്കറ്റ്‌ബോൾ കോർട്ടും നവീകരിച്ചു.
ദുബായിലെ ഏറ്റവും പഴയ കമ്മ്യൂണിറ്റി സ്‌പേസുകളിൽ ഒന്നാണ് ഹോർ അൽ അൻസ് കമ്മ്യൂണിറ്റി പ്ലേഗ്രൗണ്ട്. ബാസ്‌ക്കറ്റ്‌ബോൾ കോർട്ടും ക്രിക്കറ്റ് ഫീൽഡും ഡെലിവറോയുമായി ചേർന്നാണ് നവീകരിച്ചത്. ദുബായ് എമിറേറ്റിലെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം കമ്മ്യൂണിറ്റി അംഗങ്ങളുടെ ക്ഷേമവും സന്തോഷവും വർദ്ധിപ്പിക്കുന്ന പൊതു, വിനോദ ഇടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംരംഭമാണിത്. പുതുതായി നവീകരിച്ച കളിസ്ഥലത്തിൽ, ഡെലിവറൂ ഡ്രൈവർമാർന്ന് സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു.
ദുബായ് മുനിസിപ്പാലിറ്റി അന്താരാഷ്ട്ര സ്‌പോർട്‌സ് ആൻഡ് എൻ്റർടൈൻമെൻ്റ് കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ചാണ് 2023-ൽ ദുബായ് ഗാർഡനിലെ നാല് സ്‌പോർട്‌സ് കോർട്ടുകൾ നവീകരിച്ചത്. ദുബായിലെ വിനോദ ഇടങ്ങൾ നവീകരിക്കുന്നതിനും പുറമേ, താമസക്കാർക്കും സന്ദർശകർക്കും അതുല്യമായ അനുഭവം നൽകുന്നതിനുള്ള ശ്രമങ്ങൾ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ ഈ പ്രവർത്തനം.
أنجزت بلدية دبي و"شركة ديليفرو" مشروع تطوير وتجميل ملعبَين مخصصين لرياضتي كرة السلة والكِريكِت في ملاعب منطقة هور العنز، وذلك في إطار اهتمام البلدية بتطوير وتجميل المرافق العامة، وتوفير المساحات الترفيهية للمقيمين والزوار بما يعزز جاذبية الإمارة، إضافةً إلى دعم جهود الشركة في… pic.twitter.com/OtJf8VEX7L
— Dubai Media Office (@DXBMediaOffice) January 26, 2024