ഇനി കാറുകളില്‍ ആകാശയാത്ര; പറക്കും ടാക്സി കാറുകൾ നാലുവര്‍ഷത്തിനകം

Date:

Share post:

സ്വപ്നങ്ങളിലെ കഥയല്ല.. പറക്കു കാറുകൾ യാഥാര്‍ത്ഥ്യമാകുന്നു. ആളുകളേയും വഹിച്ച് പറക്കാന്‍ ക‍ഴിയുന്ന ചെറു ടാക്സി കാറുകൾക്ക് കരാര്‍ ഒപ്പിട്ടിരിക്കുകയാണ് യുഎഇയിലെ ഫാല്‍ക്കണ്‍ ഏവിയേഷനും ബ്രസീലിയന്‍ കമ്പനിയായ ഈവ് ഹോൾഡിംഗ്സും. 2026 ആകുമ്പോ‍ഴേക്ക് 35 ടാക്സികാറുകളാണ് പറക്കാന്‍ തയ്യാറെടുക്കുന്നത്. ദി പാമിലെ അറ്റ്ലാന്‍റിസില്‍ നിന്നാകും പറക്കും യാത്രയ്ക്ക് അവസരം.

ഗതാഗത രംഗത്തെ കുതിച്ചുചാട്ടത്തിന് വ‍ഴിവയ്ക്കുന്ന കാറുകളില്‍ പറക്കാന്‍ മൊഹിക്കുന്നവര്‍ വെറും നാലുകൊല്ലം കാത്തിരുന്നാല്‍ മതിയെന്ന് ഫാല്‍ക്കണ്‍ സിഇഒ രമണ്‍ദീപ് ഒബ്രോയ് പറയുന്നു. പരീക്ഷണ പറക്കലുകൾ വന്‍ വിജയമായതോടെയാണ് പറക്കും ടാക്സി കാറുകളുടെ കരാറിലേക്ക് കമ്പനികൾ എത്തിയത്.

40 കിലോമീറ്റര്‍ വേഗതയില്‍ 13 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണപറക്കലുകൾ വന്‍ വിജയം കണ്ടതോടെയാണ് തുടര്‍നീക്കങ്ങൾ. വലിയ ചിറകുകളൊ റോട്ടറൊ ഇല്ലാത്ത
കാര്‍ വലുപ്പം മാത്രമുളള പറക്കും വാഹനങ്ങളുടെ കൂടുതല്‍ മോഡലുകൾ രംഗത്തിറക്കാന്‍ ലണ്ടനിലെ സ്റ്റാര്‍ട്ടപ്പ് സംരങമായ ബെല്‍വെതര്‍ ഇന്‍ഡസ്ട്രീസും മുന്നിലുണ്ട്.

ഡ്രോണ്‍ മാതൃകയില്‍ കുത്തനെ ഉയരാനും താ‍ഴാനും ക‍ഴിയുമെന്നതാണ് ഇത്തരം കാറുകളുടെ പ്രത്യേകത. 220 കിലോമീറ്റര്‍ വേഗത്തില്‍ 3000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ക‍ഴിയുന്ന കാറുകളുടെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാനാവും വിധമാണ് പറക്കും കാറുകളുടെ രൂപകല്‍പ്പന. ഫാല്‍ക്കണിന് പിന്നാലെ കൂടുതല്‍ കമ്പനികൾ ഫ്ലൈയിംഗ് കാറുകൾ നിരത്തിലിറക്കാനുളള തയ്യാറെടുപ്പിലാണ്. ബ്രസീലിയന്‍ കമ്പനിയുമായി അമേരിക്കയിലെ ഗ്ലോബൽ ക്രോസിംഗ് എയർലൈൻസ്
200 എയർ ടാക്സികൾക്ക് കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

സുസ്ഥിര അർബൻ എയർ മൊബിലിറ്റി ഗതാഗതത്തിൽ ദുബായിയെ ആഗോളതലത്തില്‍ മുന്നിലെത്തിക്കുന്ന പദ്ധതിയാണിതെന്നും ഈവുമായി സഹകരിക്കുന്നതിലും ദുബായിലെയും മെനയിലെയും പറക്കു ാകാറിന്‍റെ ആദ്യ ഓപ്പറേറ്ററാകുന്നതിലും ആഹ്ലാദഭരിതരാണെന്നും ഫാല്‍ക്കണ്‍ സിഇഒ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....