ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ട് ദുബായ് ആർടിയുടെ ഇലക്ട്രിക് ബൈക്കുകൾ

Date:

Share post:

ദുബായിലെ എല്ലാ ഡെലിവറി റൈഡർമാരും ഉടൻ തന്നെ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറും. ഡെലിവറി കമ്പനികൾ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാനാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ആർടിഎ അവതരിപ്പിച്ചു.

സീറോ എമിഷൻ ഗതാഗത മാർഗങ്ങളിലേക്കുള്ള മാറ്റമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയിലെ വാണിജ്യ ഗതാഗത പ്രവർത്തനങ്ങളുടെ ഡയറക്ടർ മുഹന്നദ് ഖാലിദ് അൽ മുഹൈരി പറഞ്ഞു.

പരിസ്ഥിതി സൗഹൃദത്തിലൂന്നിയ ഗതാഗത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഡെലിവറി ബിസിനസിന്റെ സ്വഭാവത്തിന് അനുയോജ്യമായ ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് മോഡൽ ഗവേഷണം ചെയ്യാനും വികസിപ്പിക്കാനും വ്യവസായ വിദഗ്ധരുമായി ആർടിഎ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും മുഹൈരി പറഞ്ഞു. ഇ-ബൈക്കുകളിലേക്ക് മാറുന്നതിലൂടെ “ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രവർത്തന ചെലവ് കുറയ്ക്കും” എന്ന് അൽ മുഹൈരി കൂട്ടിച്ചേർത്തു.

https://twitter.com/DXBMediaOffice/status/1737808990023610604?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1737808990023610604%7Ctwgr%5E1f0ae108c5a7c6fd3189ed833f3dab9e82e20902%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fuae%2Fdubai-delivery-men-could-soon-be-riding-electric-bikes-as-part-of-green-transport-initiative-1.100062721

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...