രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Date:

Share post:

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കൾ, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികൾ തുടങ്ങിയവർ പത്രികാ സമര്‍പ്പണത്തിനെത്തിയിരുന്നു. വരണാധികാരി രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമർപ്പിച്ചത്. 4 സെറ്റ് പത്രികയാണ് നൽകിയത്. ബിജെപിയുടെ ദേശീയ നേതൃനിര ഒന്നടങ്കം ചടങ്ങിനെത്തിയിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ ദ്രൗപദി മുര്‍മു പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബി ആര്‍ അംബേദ്ക്കർ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവായ ദ്രൗപദി മുര്‍മു ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ദ്രൗപദി മുര്‍മുവിനെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്. രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ് മുർമു.

പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ എര്‍പ്പെടുത്തി. ദ്രൗപദി മുര്‍മു പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുന്നത് ഒഴിവാക്കാൻ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് കോണ്‍ഗ്രസ്. ജെഎംഎം അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഇതിന്റെ ഭാഗമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...