‘അവസരം നൽകാത്തതിൽ നടിക്ക് നീരസവും നിരാശയും, ഞാൻ നിരവധി രോ​ഗങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തി’; രഞ്ജിത്ത്

Date:

Share post:

ബംഗാളി നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ രഞ്ജിത്ത്. താൻ നിരപരാധിയാണെന്നും അവസരം നൽകാത്തതിലുള്ള നീരസവും നിരാശയുമാണ് നടിയുടെ പരാതിക്ക് പിന്നിലെന്നും കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

“പരാതിക്കാരിയെ സിനിമയിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കാത്തതിലുള്ള നീരസവും നിരാശയുമാണ് പരാതിക്ക് കാരണം. തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് നീക്കാനുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ഇത് ആളിക്കത്തിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫീസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. ബംഗാളി നടി അപ്പാർട്ട്മെന്റിലുണ്ടായിരുന്ന മുഴുവൻ സമയത്തും അസോഷ്യേറ്റ് ഡയറക്ടർമാരും നിർമ്മാതാവും ഓഫീസ് അസി. തുടങ്ങിയവരും ഫ്ലാറ്റിലുണ്ടായിരുന്നു.

യഥാർത്ഥത്തിൽ ശങ്കർ രാമകൃഷ്‌ണനാണ് സിനിമയെക്കുറിച്ച് നടിയുമായി ചർച്ച നടത്തിയത്. ശങ്കർ രാമകൃഷ്‌ണനും സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് പരാതിയിൽ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലുൾപ്പെട്ടിട്ടുള്ള വഞ്ചന വെളിവാക്കുന്നു. അടുത്തിടെയാണ് തന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഞാൻ നിരവധി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണ്. അതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.

അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ഗോസിപ്പുകളിലോ വിവാദങ്ങളിലോ മറ്റ് ആരോപണങ്ങളിലോ ഉൾപ്പെടാതെ കഴിഞ്ഞ 37 വർഷമായി സിനിമാരംഗത്തുള്ള ആളാണ് ഞാൻ” എന്നാണ് രഞ്ജിത്ത് ഹർജിയിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....