വ്യാജപ്രചരണം; ധോണിക്കെതിരെ മാനനഷ്ടക്കേസ് നൽകി മുൻ ബിസിനസ് പങ്കാളികൾ

Date:

Share post:

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിക്കെതിരെ മാനനഷ്‌ടക്കേസ് നൽകി മുൻ ബിസിനസ് പങ്കാളികൾ. തെറ്റായ വിവിരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് മുൻ ബിസിനസ് പങ്കാളികളായ മിഹിർ ദിവാകറും ഭാര്യ സൗമ്യ ദാസും താരത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌.

തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മുൻ ബിസിനസ് പങ്കാളികൾക്കെതിരെ ധോണി റാഞ്ചിയിലെ കോടതിയിൽ മുമ്പ് കേസ് ഫയൽ ചെയ്തിരുന്നു. ആർക്ക സ്പോർട്‌സ് ആന്റ് മാനേജ്‌മെന്റ് എന്ന സ്ഥാപന ഉടമകളായ മിഹിർ ദിവാകറും സൗമ്യ ദാസും 2017-ൽ ഒപ്പുവെച്ച ബിസിനസ് ഉടമ്പടി ലംഘിച്ചുവെന്ന് ധോണി പരാതിയിൽ പറയുന്നത്. ഇന്ത്യയിലും വിദേശത്തും ധോണിയുടെ പേരിൽ ക്രിക്കറ്റ് അക്കാദമികൾ ആരംഭിക്കാനായാണ് ഇരുകക്ഷികളും തമ്മിൽ 2017-ൽ ധാരണയായത്.

പലയിടത്തും ക്രിക്കറ്റ് അക്കാദമികൾ ആരംഭിച്ച കമ്പനി കരാർ പ്രകാരമുള്ള ലാഭവിഹിതം ധോണിക്ക് നൽകിയില്ല. പലയിടത്തും താരത്തിൻ്റെ അറിവില്ലാതെയാണ് അക്കാദമികൾ ആരംഭിച്ചതെന്നും അതിനാൽ 2021 ഓഗസ്‌റ്റ് 15ന് കരാറിൽ നിന്ന് പിൻവാങ്ങിയെന്നും പരാതിയിൽ താരം പറയുന്നു. എന്നാൽ കരാറിൽ നിന്ന് ധോണി പിൻവാങ്ങിയിട്ടും താരത്തിന്റെ പേരിൽ വീണ്ടും സ്പോർട്‌സ് കോംപ്ലക്‌സുകളും അക്കാദമികളും ആരംഭിക്കുകയും ഇക്കാര്യം മറച്ചുവെയ്ക്കാൻ ശ്രമിക്കുകയും ചെയ്തതായും കരാർ ലംഘനത്തിലൂടെ ധോണിക്ക് 15 കോടി രൂപയുടെ നഷ്ടമുണ്ടായതായും അഭിഭാഷകൻ മുഖേന നൽകിയ പരാതിയിൽ പറയുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ചാണ് മിഹിർ ദിവാകറും ഭാര്യ സൗമ്യ ദാസും പരാതി നൽകിയത്. ധോണിക്ക് പുറമെ സമൂഹമാധ്യമങ്ങൾ, ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെയും ദമ്പതികൾ കേസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജനുവരി 18-ന് ഹൈക്കോടതി വാദം കേൾക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...