രാജ്യത്ത് ഗാർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് 30 മുതലായിരിക്കും തീരുമാനം പ്രാബല്യത്തിലാകുക.
ഗാർഹിക സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവർക്കും പ്രയോജനം കിട്ടും. ഉജ്വല സ്കീമിലുള്ളവർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.
നിലവിൽ 1053 രൂപയാണ് ഡൽഹിയിൽ 14 കിലോഗ്രാം എൽ പി ജി സിലിണ്ടറിന്റെ വില. മുംബൈ- 1052.50, ചെന്നൈ- 1068.50, കൊൽക്കത്ത- 1079 എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിൽ ഈടാക്കുന്നത്. രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിൽ ഈ വർഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. ഓണവും രക്ഷാബന്ധനും പ്രമാണിച്ചാണ് വില കുറച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.