സർക്കാരിൻ്റെ ലഹരിവിരുദ്ധ ശൃംഖലയിൽ അണിനിരക്കാൻ ലക്ഷങ്ങൾ

Date:

Share post:

സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ഇന്ന് ലക്ഷങ്ങൾ അണിനിരക്കുന്ന ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ഓരോ വാർഡിലെ വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ്‌ ശൃംഖല തീർക്കുക.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗാന്ധി പാർക്ക് മുതൽ അയ്യൻകാളി സ്ക്വയർ വരെ അഞ്ച്‌ കിലോമീറ്റർ നീളത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽ ലക്ഷത്തോളം വിദ്യാർഥികളും പൊതുജനങ്ങളും അണിചേരും.

ഒക്ടോബർ ആറിന്‌ തുടങ്ങിയ ക്യാമ്പയിൻ്റെ ആദ്യഘട്ടമാണ്‌ ഇന്ന്‌ സമാപിക്കുന്നത്‌. ശൃംഖല തീർക്കുന്നതോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലും. പരിപാടിയിൽ എല്ലാവരും പങ്കാളികളാകണമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്‌ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...