ഇത്തിഹാദ് എയർവേസിൽ വമ്പൻ റിക്രൂട്ട്മെൻ്റ്; പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അവസരം

Date:

Share post:

വമ്പൻ റിക്രൂട്ട്മെൻ്റുമായി രംഗത്തെത്തുകയാണ് ഇത്തിഹാദ് എയർവേസ്. ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന്‍ ക്രൂവിനെ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കുകയോ ഇത്തിഹാദിന്‍റെ careers.etihad.com എന്ന വെബ്സൈറ്റ് വഴിയൊ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

പ്രവൃത്തിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. അബുദാബി, ദുബായ് എന്നിവിടങ്ങൾക്ക് പുറമെ ഏഥൻസ്, അന്‍റാല്യ, മലാഗ, മാഞ്ചസ്റ്റർ, കോപ്പൻഹേഗൻ, വിയന്ന, സിംഗപ്പൂർ, നൈസ്, ഡബ്ലിൻ, ആംസ്റ്റർഡാം, ബ്രസൽസ്, ഡസൽഡോർഫ്, മിലാൻ, ജോഹന്നാസ്ബർഗ്, കേപ്ടൗൺ, കൊളംബോ, എന്നിവിടങ്ങളിലും ജൂൺ മുതൽ വർഷാവസാനം വരെ ഓപ്പണ്‍ ഡേകളും ഇന്‍വിറ്റേഷന്‍ ഡേകളും ഉണ്ടാകും. ഇന്ത്യയിലെ ജയ്പൂരിലും അവസരമുണ്ട്.

ഷോര്‍ട്ട്ലിസ്റ്റില്‍ ഉൾപ്പെട്ട ഉദ്യോഗാർഥികളെ വ്യക്തിപരമായോ അല്ലാതെയോ ഉള്ള അഭിമുഖത്തിന് ക്ഷണിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇത്തിഹാദ് ഏവിയേഷൻ്റെ സായിദ് ക്യാംപസില്‍ പരിശീലനം നൽകും. ഈ വർഷം ഇതിനകം വിവിധ രാജ്യങ്ങളിൽനിന്നായി ആയിരത്തിലധികം നിയമനങ്ങൾ കമ്പനി നടത്തിയിരുന്നു.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....