ആശ ഉടൻ ‘അമ്മ’യാകില്ല!

Date:

Share post:

ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലി ആശയുടെ ​ഗർഭമലസിയതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ ആശ ​ഗർഭിണിയാണെന്ന് വിവരം പുറത്തുവന്നിരുന്നു. സെപ്റ്റബർ അവസാനത്തോടെ നടക്കേണ്ട പ്രസവം നവംബർ ആദ്യ വാരമായിട്ടും നടന്നില്ല. ഇതോടെ ആശയുടെ ​ഗർഭമലസിയതായി സ്ഥിരീകരിച്ചു. മാനസിക സമ്മർദ്ദമാണ് കാരണമെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു.

ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ തന്നെ ആശ ​ഗർഭിണിയായിരുന്നു. കുനോയിൽ പരിശോധന സംവിധാനമില്ലാത്തതിനാൽ എത്രമാസമായി എന്നത് വ്യക്തമായിരുന്നില്ല. ​ഗർഭിണിയായതിനാൽ നല്ല രീതിയിലുള്ള പരിചരണവും അധികൃതർ ആശക്ക് നൽകിയിരുന്നു. ഏകദേശം 100 ദിവസമായി ആശ ഇന്ത്യയിൽ എത്തിയിട്ട്. 93 ദിവസമാണ് ചീറ്റകളുടെ ​ഗർഭകാലം.

ആവാസവ്യവസ്ഥ മാറിയതിനാൽ മാനസിക സമ്മർദ്ദമുണ്ടായിരുന്നു. ​ഗർഭത്തിൻ്റെ തുടക്കത്തിൽ തന്നെ ​ഗർഭമലസിയെന്നാണ് നി​ഗമനമെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിൻ്റെ ഭാ​ഗമായാണ് സെപ്റ്റംബർ 17ന് നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെ കൊണ്ടുവന്നത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 8 ചീറ്റപ്പുലികളെ തുറന്നുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിക്കും അബുദാബിക്കും ഇടയിലുള്ള ബസ്...

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...