പക്ഷി ഇടിച്ച് വിമാനത്തിന് തീ പിടിച്ചു. അമേരിക്കൻ എയർലൈൻസിനാണ് തീപിടിച്ചത്. വിമാനം പറന്നുയര്‍ന്ന് 40 മിനിറ്റ് കഴിഞ്ഞ് വിമാനത്തിന്‍റെ എഞ്ചിന്‍ ഭാഗത്ത് പക്ഷി വന്നിടിക്കുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അരിസോണയിലെ ഫീനിക്സിലേക്ക് യാത്രതിരിച്ച വിമാനമാണ് തീപിടിച്ചത്.
ഞായറാഴ്ച രാവിലെ 7.43നാണ് ജോൺ ഗ്ലെൻ കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിംഗ് 737 വിമാനം പറന്നുയര്‍ന്നത്. വിമാനം വേഗന്ന് തന്നെ തിരിച്ചിറക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ അപകടമില്ലാതെ യാത്രക്കാർ രക്ഷപെട്ടു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അറ്റകുറ്റപ്പണികൾക്കു ശേഷം വിമാനം യാത്രയോഗ്യമായതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
@FAANews I just saw AA1958 with major engine issues just after take off. Flames shooting from the engine and wonky, pulsing noises from the aircraft.
— CBUS4LIFE (@Cbus4Life) April 23, 2023