വിഷു ബംപർ ഭാ​ഗ്യവാൻ ആലപ്പുഴയിൽ തന്നെയുണ്ട്

Date:

Share post:

വിഷു ബംപർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ കിട്ടിയത് ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരന് (76. വിശ്വംഭരന്‍ എടുത്ത വിസി 490987 നമ്പറാണ് സമ്മാനത്തിന് അര്‍ഹമായത്. ആലപ്പുഴയിലെ ഏജന്റ് അനില്‍ കുമാറാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വാർത്ത അറിഞ്ഞയുടൻ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരൻ പറയുന്നു. സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. കുറച്ചുനാൾ എറണാകുളത്തെ ഒരു ബാങ്കിൽ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു.

ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണമെന്നും അടുത്ത ബന്ധുക്കൾക്ക് വീട് വച്ചുനൽകണമെന്നും വിശ്വംഭരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...