പുതിയ ദേശീയ വിമാനകമ്പനി ; അപേക്ഷ സ്വീകരിച്ച് സൌദി സിവിൽ ഏവിയേഷൻ

Date:

Share post:

റിയാദ് എയറിനു പിന്നാലെ സൗദിയിൽ പുതിയൊരു ദേശീയ വിമാനക്കമ്പനികൂടി നിലവിൽ വരുന്നു. ഇതിനായി എയർ കാരിയർ ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായിസിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദമാമിലെ കിങ്‌ ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് പുതിയ എയർലൈൻ സർവീസ് നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി.

2030-നകം പ്രവർത്തനമാരംഭിക്കാനാണ് നീക്കം. 250ലേറെ രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം 330 ദശലക്ഷം യാത്രക്കാർക്ക് യാത്ര സൗകര്യമൊരുക്കാൻ കഴിയുമെന്നും അതോറിറ്റി വിശദീകരിച്ചു.

എയർപോർട്ടിൽ നിന്നുള്ള ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്ക് ലൈസൻസ് നൽകും. വ്യോമയാന വിപണിയിലെ മത്സരശേഷി ഉയർത്താനും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനുമാണ് കിംഗ്ഡം ലക്ഷ്യമിടുന്നത്.

നിലവിൽ ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗദി എയർലൈൻസ്, നാസ് എയർലൈൻസ്, റിയാദ് കേന്ദ്രമായി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന റിയാദ് എയർ എന്നിവയാണ് സൌദിയുടെ ദേശീയ വിമാന കമ്പനികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...