എയർ ഇന്ത്യ ബോയിംഗ് 747 സർവീസുകൾ അവസാനിപ്പിച്ചു. മുബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്തർദേശീയ വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യയുടെ ജംപോ ജെറ്റ് വിമാനം അവസാന ടേക്ക് ഓഫ് നടത്തിയത്.
അന്തർദേശീയമായുള്ള ദീർഘദൂര സർവ്വീസുകൾക്കായിരുന്നു മഹാരാജാ വിമാനങ്ങൾ ഉപയോഗിച്ചിരുന്നത്. അമേരിക്കയിലെ പ്ലെയിൻഫീൽഡിലേക്കാണ് മഹാരാജയുടെ അവസാന സർവ്വീസ്.
ഇവിടെ വച്ച് വിമാനം പൊളിച്ച് പാർട്സുകൾ മാറ്റും. 1971 മാർച്ച് 22നാണ് എയർ ഇന്ത്യയ്ക്ക് ബോയിംഗ് 747 വിഭാഗത്തിലെ ആദ്യ വിമാനം ലഭിച്ചത്. ക്വീൻ ഓഫ് സ്കൈസ് എന്നറിയപ്പെട്ടിരുന്ന വിമാനങ്ങൾ ഒരു കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഉൾപ്പടെയുള്ളവർ ഉപയോഗിച്ചിരുന്നു. ലോകത്താകമാനം ബോയിംഗ് 747 വിമാനങ്ങളുടെ സ്ഥാനം കൂടുതൽ മികച്ച സൌകര്യങ്ങൾ ലഭ്യമായ വിമാനങ്ങൾ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.