അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എൻജിനിൽ തീ കണ്ടതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കാനായെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് ആയിരം അടിയ ഉയരത്തില്‍ എത്തിയപ്പോഴാണ് എഞ്ചിനില്‍ തീ പടര്‍ന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അബുദാബി വിമാനത്താവളത്തില്‍ ലാന്റിങ്ങിനുളള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ബി737-800 എയർക്രാഫ്റ്റിന്റെ ഒന്നാം നമ്പർ എൻജിനാണ് തീപിടിച്ചത്.
പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടേക്ക് അയക്കാനുളള തയ്യാറെടുപ്പുകൾ തുടരുകയാണെന്നും ഡിജിസിഎ അറിയിച്ചു.