സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ജലസര്‍ക്കസുമായി ദുബായ് ഫെസ്റ്റിവല്‍ സിറ്റി. സെപ്റ്റംബർ 29 മുതൽ ഫെസ്റ്റിവൽ സിറ്റിയിലെ അക്വാട്ടിക് തിയേറ്ററിലാണ് പുതിയ കാഴ്ചകൾ തയ്യാറാകുന്നത്. ഫൗണ്ടന്‍ ഷോയോടൊപ്പമുളള ജലസര്‍ക്കസ് മിഡിൽ ഈസ്റ്റിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ചതാണെന്ന് അറേബ്യ തിയറ്റർ ഡെവലപ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് വ്യക്തമാക്കി.
വെത്യസ്ത കാഴ്ചകൾ
നർത്തകർ, ഏരിയലിസ്റ്റുകൾ, എന്നിവരുൾപ്പെടെ നിരവധി അന്തർദേശീയ സർക്കസ് കലാകാരന്മാരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന മനോഹരമായ ഡാൻസിങ് മ്യൂസിക്കൽ ഫൗണ്ടൻ ആണ് ഹൈലൈറ്റുകളില്‍ പ്രധാനം. കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും പ്രവേശിക്കാം. ടിക്കറ്റ് ലഭ്യമായ എല്ലാവര്‍ക്കും യാഥാവിധം ആസ്വദിക്കാനാകുംവിധമാണ് ഇരിപ്പിടങ്ങൾ.
ടിക്കറ്റ് നിരക്ക് 90 ദിര്‍ഹം
രണ്ട് മണിക്കൂർ ദൈർഘ്യമുളളതാണ് പ്രദർശനങ്ങൾ. ദിവസേന ഉച്ചകഴിഞ്ഞ് 3 മുതൽ ഒരു മാറ്റിനി ഷോയും വൈകിട്ട് 6 മുതൽ ഈവനിംഗ് ഷോയുമാണ് നടത്തുക.
90 ദിർഹം മുതൽ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നു. പ്ളാറ്റിനം ടിക്കറ്റ് ഉൾപ്പടെ അഞ്ച് ശ്രേണികളില്‍ ടിക്കറ്റ് ലഭ്യമാണ്.
മിഡില്‍ ഈസ്റ്റില്‍ ഉടനീളം പരിപാടി സംഘിടിപ്പിച്ച ഹാറ്റ് എന്റർടൈൻമെന്റിന്‍റെ നേതൃത്വത്തിലാണ് ലോകത്തര ജല സര്‍ക്കസ് കലാകാരന്‍മാര്‍ അണിനിരക്കുന്നത്. ദുബായ് ഫൗണ്ടാനയിലെ പ്രകടനത്തിനായി തയ്യാറെടുപ്പുകൾ പൂര്‍ത്തിയാകുന്നതായി ഹാറ്റ് എന്റർടെയ്ൻമെന്റിന്റെ മാനേജിംഗ് പാർട്ണർ തിയറി അന്റോണിയോ വ്യക്തമാക്കി. വെത്യസ്തവും മികച്ചതുമായ കലാരൂപം കുട്ടികളേയും സഞ്ചാരികളേയും ആകര്‍ഷിക്കുമെന്നാണ് നിഗമനം.