പെരുന്നാൾ അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, രേഖകൾ ശരിയാക്കി വയ്ക്കണമെന്ന് റോയൽ ഒമാൻ പോലീസ് 

Date:

Share post:

ഈ​ദു​ൽ ഫി​ത്ർ അ​വ​ധി എത്തുന്നത്തോടെ അവധിക്കാല യാ​ത്ര​ക്കൊ​രു​ങ്ങു​കയാണ് പലരും. അത്തരത്തിൽ യാത്ര പോകാൻ ഉദ്ദേശിക്കുന്നവർ മതിയായ രേ​ഖ​ക​ൾ ശ​രി​യാ​ക്കി വെ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ​യാ​ത്രാരേ​ഖ​ക​ളു​ടെ കാ​ലാവ​ധി ക​​ഴി​ഞ്ഞെ​ങ്കി​ൽ പു​തു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​ ആ​ർ.​ഒ.​പി ഓർമിപ്പിച്ചു​. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ യാ​ത്ര മു​ട​ങ്ങു​ന്ന സം​ഭ​വം നേരത്തേ നി​ര​വ​ധി ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ യാ​ത്ര രേ​ഖ​ക​ളി​ല്ലാ​ത്ത​തും ശ​രി​യല്ലാത്തതി​ന്റെ​യോ പേ​രി​ൽ അ​ന്ത​രാ​ഷ്ട്ര ത​ല​ത്തി​ൽ ഓ​രോ വ​ർ​ഷ​വും 50,000ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക്​ മ​ട​​​​ങ്ങേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്ന് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ് പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. മാത്രമല്ല, പലരും പാ​സ്‌​പോ​ർ​ട്ടി​ന്‍റെ​യോ റ​സി​ഡ​ൻ​സ്​ കാ​ർ​ഡു​ക​ളു​ടെ​യോ കാ​ലാ​വ​ധി പ​രി​ശോ​ധി​ക്കാറില്ലെന്ന് ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​മ്പോ​ഴോ യാ​ത്ര​ക്ക്​ ​ മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ലോ ആണ്​ ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ടുന്ന​ത്.

ഏ​പ്രി​ൽ പ​ത്ത് പെ​രു​ന്നാ​ളാവാൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി​യാ​ണ് പ​ല​രും പ്ര​തീ​ക്ഷി​ച്ചിരിക്കുന്നത്. വിനോദ യാത്രകൾക്ക് മാത്രമല്ല, പെ​രു​ന്നാ​ളിന് നാ​ട്ടി​ൽ പോ​കുന്നവ​രു​മു​ണ്ട്. അ​വ​ധി അ​ടു​ക്കു​മ്പോ​ൾ മു​ൻ കൂ​ട്ടി തീ​രു​മാ​നി​ക്കാ​തെ യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. കു​ടും​ബ​മാ​യി യാ​ത്ര ചെ​യ്യു​മ്പോ​ൾ കു​ടും​ബ​ത്തി​ലെ ഏ​തെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ പാ​സ്പോ​ർ​ട്ട് കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ചി​ല ഘ​ട്ട​ങ്ങ​ളി​ൽ കു​ടും​ബ​ത്തി​ന്റെ യാ​ത്ര​ മു​ട​ങ്ങും. അ​തി​നാ​ൽ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും പാ​സ്പോ​ർ​ട്ടി​ന്റെ കാ​ലാ​വ​ധി പ​രി​ശോ​ധി​ക്കു​ക​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ ക​ഴി​യാറായ​തോ ആ​യ പാ​സ്പോ​ർ​ട്ടു​ക​ൾ ഉ​ട​ൻ പു​തു​ക്കു​ക​യും വേണമെന്ന് ആർഒപി ഓർമിപ്പിച്ചു.

കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് ആ​റ് മാ​സം മു​ൻപെങ്കി​ലും പാ​സ്പോ​ർ​ട്ട് പു​തു​ക്കിയിരിക്കണം. യാ​ത്ര ചെ​യ്യു​ന്ന​വ​ർ റ​സി​ഡ​ന്റ് കാ​ർ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തേണ്ടതും നിർബന്ധമാണ്. അതേസമയം, ഓ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് റ​സി​ഡ​ൻ​റ് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യിരിക്കണം. ഒ​മാ​ൻ സ​ർ​ക്കാ​ർ പാ​സ്പോ​ർ​ട്ടി​ൽ വി​സ സ്റ്റാ​മ്പ് ചെ​യ്യാ​ത്ത​ത് കൊ​ണ്ട് ഒ​മാ​നി​ൽ താ​മ​സ​ക്കാ​ര​നാ​ണ് എ​ന്ന് തെ​ളി​യി​ക്കു​ന്ന ഏ​ക രേ​ഖ റ​സി​ഡ​ന്റ് കാ​ർ​ഡു​ക​ളാ​ണിവ. ഒ​മാ​നി​ലേ​ക്ക്​ വ​രു​മ്പോ​ഴും റ​സി​ഡ​ന്റ് കാ​ർ​ഡു​ക​ൾ കൃത്യമായി പ​രി​ശോ​ധിക്കാറു​ണ്ട്. അ​തി​നാ​ൽ റ​സി​ഡ​ന്റ് കാ​ർ​ഡ് കാ​ലാ​വ​ധി ക​ഴി​യു​ക​യോ ക​ഴി​യാ​റാ​വു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ പു​തു​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളും ന​ട​ത്തേണ്ടത് ആവശ്യമാണ്.

യാ​ത്ര ചെ​യ്യു​ന്ന​വ​ർ സ​മ​യം കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കു​ക​യും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ള​ക​ളി​ൽ നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക​യും വേ​ണം. വി​മാ​ന സ​മ​യം 24 മ​ണി​ക്കു​ർ ക്ലോ​ക്കി​ലാ​യിരിക്കും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​വു​ക. അ​തി​നാ​ൽ ഒ​റ്റ​യ​ക്ക​ത്തി​ൽ വ​രു​ന്ന സ​മ​യ​ങ്ങ​ൾ പു​ല​ർ​ച്ചെ​യാ​ണ് എ​ന്ന് മ​ന​സ്സി​ലാ​ക്കണം. യാ​ത്ര ചെ​യ്യു​മ്പോ​ൾ പാ​സ്പോ​ർ​ട്ട്, ടി​ക്ക​റ്റ്, റ​സി​ഡ​ൻ​റ് കാ​ർ​ഡ് എന്നിവ എ​ടു​ക്കാ​നും മ​റ​ക്ക​രു​ത്. യാ​ത്ര ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള​വ​ർ അ​തി​ന്റെ കോ​പ്പി​യും യാത്ര ചെയ്യുമ്പോൾ കൂ​ടെ ക​രു​ത​ണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...