ലോകത്തിലെ ഏറ്റവും ഹരിതമായ ഹൈവേ; ‘ദുബായ് ഗ്രീൻ സ്‌പൈൻ’ പദ്ധതി അവതരിപ്പിച്ചു

Date:

Share post:

ലോകത്തിലെ ഏറ്റവും ഹരിതമായ ഹൈവേ പദ്ധതിയായ ‘ദുബായ് ഗ്രീൻ സ്‌പൈൻ’ അവതരിപ്പിച്ചു. ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) വഴി കടന്നുപോകുന്ന ട്രാം പദ്ധതിയാണ് അനാച്ഛാദനം ചെയ്തത്. 64 കിലോമീറ്ററ്‍ നീളത്തിലാണ് ഹൈവേ നിർമ്മിക്കുന്നത്.

10 ബില്യൺ ഡോളറാണ് പദ്ധതിയുടെ ഏകദേശ നിർമ്മാണ ചെലവ്. ഏകദേശം 25 ട്രാം സ്റ്റേഷനുകളോടെയാണ് ഹൈവേ നിർമ്മിക്കുക. ഹൈവേയിൽ 1 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ഹരിതവൽക്കരിക്കുന്നത്. കൂടാതെ മനോഹരമായ പൂന്തോട്ടങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻലൈറ്റ് ചെയ്താൽ 10 വർഷം കൊണ്ട് നാല് ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് ഇൻഡസ്ട്രിയൽ സിറ്റി മുതൽ മുഹൈസ്‌ന വരെയുള്ള 64 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി നടപ്പാക്കുക. ഗ്രീൻ സ്‌പൈനിൻ്റെ കേന്ദ്ര സവിശേഷതയായി കണക്കാക്കപ്പെടുന്നത് ട്രാം വേകളിൽ സോളാർ പാനലുകൾ ഘടിപ്പിക്കുക എന്നതാണ്. ഇതുവഴി ട്രാം ശൃംഖലയ്ക്ക് സു​ഗമമായി ഊർജ്ജ സ്രോതസ് ലഭിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...