വിവാഹം കഴിഞ്ഞിട്ട് വെറും ആഴ്ചകൾ മാത്രം; ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരണത്തിന് കീഴടങ്ങി

Date:

Share post:

വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി നവവധു മരണത്തിന് കീഴടങ്ങി. ഷാർജയിൽ മൂന്നാഴ്ച മുൻപ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റീം ഇബ്രാഹിം( 24) ആണ് മരണപ്പെട്ടത്. ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു റീം.

ഷാർജയിലെ റോഡിൽ വെച്ച് മൂന്നാഴ്ച മുമ്പുണ്ടായ വാഹനാപകടത്തിലാണ് റീമിന് ​ഗുരുതരമായി പരിക്കേറ്റത്. അശ്രദ്ധമായി അമിതവേഗതയിൽ എത്തിയ ഒരു വാഹനം റീമിൻ്റെ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മസ്തിഷ്‌കത്തിന് ഗുരുതരമായി ക്ഷതമേറ്റ റീം കോമയിലാകുകയും ചെയ്തു. ഒടുവിൽ തന്റെ പ്രിയതമനെയും സ്വപ്നങ്ങളും ബാക്കിയാക്കി അവൾ യാത്രയായി.

അപകടം സംഭവിക്കുന്നതിന് മൂന്നാഴ്ച‌ മുൻപായിരുന്നു റീമിന്റെ വിവാഹം നടന്നത്. ഉമ്മുൽ ഖുവൈനിലെ ഫലജ് അൽ മുഅല്ല ഏരിയയിലെ ഹാളിൽ വെച്ചായിരുന്നു റീമിന്റെ വിവാഹം നടന്നത്. ഒടുവിൽ അതേ ഹാളിൽ വെച്ച് മകളോട് അന്ത്യയാത്ര പറയേണ്ടിവന്ന മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...