ഗൾഫിലെ ശൈത്യകാലം പനിക്കാലം; ജാഗ്രത വേണമെന്ന് അധികൃതര്‍

Date:

Share post:

ഗൾഫ് മേഖലയില്‍ ശൈത്യകാലം ആരംഭിച്ചതോടെ ജാഗ്രത വേണെമെന്ന് അധികൃതര്‍. കാലാവസ്ഥാ മാറ്റത്തിനൊപ്പം പകര്‍ച്ചപ്പനിയും ജനജീവിതത്തെ ബാധിക്കാമെന്ന് മുന്നറിയിപ്പ്.കുട്ടികളിലും മുതിര്‍ന്നവരിലുമാണ് പകര്‍ച്ചപ്പനി വ്യാപന സാധ്യത കൂടുതല്‍. രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.

ശരീര താപനില 38 ഡിഗ്രി സെല്‍ഷ്യസിൽ കൂടുതലുള്ളവരില്‍ കാലാവാസ്ഥാജന്യ രോഗങ്ങൾ. ശ്വാസകോശ വീക്കം, ചെവിയിലെ അണുബാധ, രക്ത വിഷബാധ, മരണം എന്നീ സങ്കീർണതകൾക്ക് കാരണമാകാമെന്നും ആരോഗ്യവിദദ്ധര്‍ സൂചിപ്പിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇള‍വ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വയം മുന്‍കരുതലുകൾ സ്വീകരിക്കുന്നത് ഉത്തമമാണ്.

ആൾത്തിരക്കുള്ള സ്ഥലങ്ങളിലും രോഗ ലക്ഷണമുള്ളവരുമായി ഇടപ‍ഴകേണ്ടിവരുമ്പോ‍ഴും മാസ്ക് ഉപയോഗിക്കുന്നത് പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ സാഹായിക്കുമെന്നും മാസ്ക് ഉപയോഗത്തില്‍ ജാഗ്രത തുടരണമെന്നും സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക നിര്‍ദ്ദേശം നല്‍കി. ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധമാക്കി.

കുവൈത്തും പകർച്ചപ്പനി പ്രതിരോധ നടപകടികളുമായി മുന്നോട്ട് പോവുകായാണ്. സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമല്ലെങ്കിലും രോഗ ലക്ഷണമുളളവര്‍ അവധി എടുക്കണമെന്നാണ് നിര്‍ദ്ദേശം,. ചുമ, ജലദോഷം, പനി, ഛർദി എന്നീ ലക്ഷണങ്ങളുള്ള വിദ്യാർഥികൾ ചികിത്സ തേടണം. രോഗവിവരം സ്കൂളിനെ അറിയിക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്താൽ പ്രത്യേക പരീക്ഷ എഴുതാന്‍ അ‍വസരമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയും ഖത്തറും പകര്‍ച്ചപ്പനി വ്യാപനത്തിനെതിരേ കര്‍ശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  പ്രതിരോധ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. തണുപ്പുകാലത്തെ ആരോഗ്യ പരിരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യമാണ് ഗൾഫ് രാജ്യങ്ങൾ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...