യുക്രൈന്‍ യുദ്ധം ആഗോള തലത്തില്‍ ഗോതമ്പ് വിപണിയെ ബാധിച്ചു. പത്ത് മുതല്‍ 15 ശതമാനം വരെ വില വര്‍ദ്ധനവാണ് ഗോതമ്പിന് ഉണ്ടായത്. ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരായ യുക്രൈനേയും റഷ്യയേയും ആശ്രയിച്ചിരുന്ന രാജ്യങ്ങളിലാണ് വിലക്കയറ്റം രൂക്ഷം.
ഇന്ത്യയും ഗോതമ്പിന് കയറ്റുമതി വിലക്കിയിരിക്കയാണ്. ഉല്‍പ്പാദനം കുറഞ്ഞതും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ചെറുക്കാനുമാണ് ഇന്ത്യ കയറ്റുമതി വിലക്കിയത്. മെയ് 14 മുതലാണ് ഇന്ത്യ ഗോതമ്പ് കയറ്റുമതി തടഞ്ഞത്. എന്നാല്‍ യുഎഇയിലേക്കും സൗദിയിലേക്കും ഗോതമ്പ് കയറ്റുമതിയ്ക്ക് ഇളവ് അനുവദിക്കുമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ലോക സാമ്പത്തിക ഫോറത്തില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഗോതമ്പ് വ്യാപാരത്തിന്‍റെ വലിയ വിപണികളിലൊന്നാണ് യുഎഇ.
പാകിസ്ഥാനിലും ഗോതമ്പുക്ഷാമം രൂക്ഷമാണ്. പ്രധാന ഗോതമ്പ് ഉല്‍പ്പാദന രാജ്യങ്ങളില്‍ കയറ്റുമതി പ്രതിസന്ധി തുടരുന്നതോടെ ഓസ്ട്രേലിയയെ ആശ്രയിക്കാനൊരുങ്ങുകയാണ് മിക്ക രാജ്യങ്ങളും. ആഗോളതലത്തില്‍ ആകെ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി – ഇറക്കുമതി വ്യാപാരവും യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ തകിടം മറിഞ്ഞിട്ടുണ്ട്. റഷ്യയുടെ മേല്‍ ചുമത്തിയ ഉപരോധമാണ് കാരണം.