യുഎഇയിലെ ആദ്യത്തെ ‘ഹോളി ഖുർആൻ ടിവി ചാനൽ’ ഇന്ന് സംപ്രേക്ഷണം ആരംഭിക്കും

Date:

Share post:

യുഎഇയിലെ ആദ്യത്തെ ഹോളി ഖുർആൻ ടിവി ചാനൽ ഷാർജയിൽ ഇന്ന് സംപ്രേക്ഷണം ആരംഭിക്കും. വിശുദ്ധ ഗ്രന്ഥത്തിലെ വാക്യങ്ങളുടെ പുതിയതും സവിശേഷവുമായ പാരായണങ്ങളും മതപരമായ ഉള്ളടക്കങ്ങളും ഉൾപ്പെടുത്തിയാണ് ചാനലിന്റെ ട്രയൽ സംപ്രേക്ഷണം ഇന്ന് നടത്തുന്നത്.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ചാനൽ ആരംഭിക്കുന്നത്. ഷാർജ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റി (എസ്‌ബിഎ) നടത്തുന്ന പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഹോളി ഖുർആൻ ചാനൽ. ചാനലിലൂടെ പ്രേക്ഷകർക്ക് ഖുർആൻ പാരായണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവും 24 മണിക്കൂറും കാണാനും കേൾക്കാനും കഴിയും.

ഖുർആനിൻ്റെ ശരിയായ ധാരണ വർദ്ധിപ്പിക്കുകയും ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ അതിൻ്റെ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. മതപരമായ ആശയങ്ങൾ ലളിതമാക്കുകയും പൊതുജനങ്ങൾക്ക് അവ മനസിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്ന ഹ്രസ്വ വിദ്യാഭ്യാസ പരിപാടികളും ഇതിൽ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...