ദുബായ് മുനിസിപ്പാലിറ്റി ഞായറാഴ്ച ബീച്ചുകളിലെ രാത്രി നീന്തൽ താൽക്കാലികമായി നിർത്തിവച്ചു. ഞായറാഴ്ച വൈകിട്ട് ഏഴു മുതൽ നടപടി പ്രാബല്യത്തിൽ വന്നു. നിലവിൽ എമിറേറ്റിൽ മഴപെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടിയായാണ് തീരുമാനം.ഈ കാലയളവിൽ താമസക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് അതോറിറ്റി ട്വീറ്റിൽ പറഞ്ഞു.
അതേസമയം ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ പൊതു പാർക്കുകളും താൽക്കാലികമായി അടച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
അതേസമയം ശനിയാഴ്ച പെയ്ത മഴയിൽ നാശനഷ്ടം നേരിട്ടവരിൽ ഭൂരിഭാഗവും മലയാളികളാമെന്ന് റിപ്പോർട്ട്. പല മലയാളി കടകളുടെയും നെയിം ബോർഡുകൾ കാറ്റിൽ പറന്നു പോയി. കടകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും നഷ്ടപ്പെട്ടു. പലതും വെള്ളത്തിൽ വീണു പൂർണമായും നശിച്ചു.
അബുദാബിയിലെ അൽ ഹയാറിൽ പരസ്യബോർഡ് കാറിനു മുകളിലേക്കു വീണു. യാത്രക്കാരായ കുടുംബ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ദുബായ് മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ ദിവസം ലഭിച്ചത് 100 എമർജൻസി കോളുകളാണ്. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ സഹായത്തിനു ദുരന്ത നിവാരണ സേന രംഗത്ത് ഇറങ്ങി. 69 സ്ഥലങ്ങളിൽ മരങ്ങൾ വീണു. കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്ത് അടിയന്തര സാഹചര്യത്തിലും എമർജൻസി നമ്പറായ 800900ലേക്കു വിളിക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#DubaiMunicipality announces the temporary closure of Public Parks starting from 6 PM today, as a safety measure due to the prevailing weather conditions in #Dubai. Stay safe. pic.twitter.com/Oq8RUWOyWO
— بلدية دبي | Dubai Municipality (@DMunicipality) August 6, 2023
To ensure safety amidst the prevailing weather fluctuations, #DubaiMunicipality announces the the temporary closure of #Dubai night swimming beaches, starting from 7:00 PM today. Your safety is our priority. pic.twitter.com/ZZ83v4jI0k
— بلدية دبي | Dubai Municipality (@DMunicipality) August 6, 2023